Afghanistan poverty| കൊടും പട്ടിണിയും ക്ഷാമവും, അഫ്ഗാനിലെ പകുതി ജനസംഖ്യക്ക് കഴിക്കാൻ ഭക്ഷണമില്ല

പുറത്ത് വരുന്ന കണക്കുകൾ പ്രകാരം രണ്ടര കോടി അഫ്ഗാൻ ജനത പട്ടിണിയിലാണ്

Written by - Zee Malayalam News Desk | Last Updated : Dec 11, 2021, 01:56 PM IST
  • ഭക്ഷണത്തിനായി സ്വന്തം വസ്തുവകകൾ വിൽക്കേണ്ടുന്ന അവസ്ഥയിലാണ് രാജ്യത്തെ ജനം
  • സർക്കാർ ജീവനക്കാർക്ക് നിലവിലെ താലിബാൻ ഗവൺമെൻറ് ശമ്പളമോ ആനുകൂല്യങ്ങളോ നൽകുന്നില്ല
  • അന്താരാഷ്ട്ര നാണയ നിധിയും അഫ്ഗാനിലെ തങ്ങളുടെ പ്രവർത്തനങ്ങൾ ഒഴിവാക്കിയിരുന്നു
Afghanistan poverty| കൊടും പട്ടിണിയും ക്ഷാമവും, അഫ്ഗാനിലെ പകുതി ജനസംഖ്യക്ക് കഴിക്കാൻ ഭക്ഷണമില്ല

കാബൂൾ: താലിബാൻ അഫ്ഗാൻ ഭരണം ഏറ്റെടുത്തത് മുതൽ രാജ്യത്ത് തുടരുന്ന കൊടും ദാരിദ്രം  മൂർധന്യതയിലേക്ക് എത്തിയിരിക്കുന്നതായി റിപ്പോർട്ടുകൾ. ഭക്ഷണത്തിനായി സ്വന്തം  വസ്തുവകകൾ വിൽക്കേണ്ടുന്ന അവസ്ഥയിലാണ് രാജ്യത്തെ ജനം എന്ന് വാർത്താ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു. 

പുറത്ത് വരുന്ന കണക്കുകൾ പ്രകാരം രണ്ടര കോടി അഫ്ഗാൻ ജനത പട്ടിണിയിലാണ്. ഏതാണ്ട് രാജ്യത്തിൻറെ പകതി എന്ന് വേണം ഇതിനെ പറയാൻ. സർക്കാർ ജീവനക്കാർക്ക് നിലവിലെ താലിബാൻ ഗവൺമെൻറ് ശമ്പളമോ ആനുകൂല്യങ്ങളോ നൽകുന്നില്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.

ALSO READ : സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം; Arab coalition എട്ട് ഡ്രോണുകൾ തകർത്തതായി റിപ്പോർട്ട്

അതിനിടയിൽ നിരവധി അന്താരാഷ്ട്ര സംഘടനകൾ ചേർന്ന് 280 മില്യൺ ഡോളർ രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ നൽകാം എന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇത് എത്രത്തോളം ശാശ്വതമാകുമെന്ന് പറ്റുമെന്ന് ഇപ്പോഴും വ്യക്തതയില്ല.

ലോക ബാങ്കും നിലവിലെ സാഹചര്യത്തിൽ  അഫ്ഗാനിസ്ഥാൻ റീ കൺസട്രക്ഷൻ ട്രസ്റ്റ് ഫണ്ടിൽ നിന്നും സഹായങ്ങൾ എത്തിക്കും. നേരത്തെ എല്ലാ ഏജൻസികൾക്കുമൊപ്പം  അന്താരാഷ്ട്ര നാണയ നിധിയും അഫ്ഗാനിലെ തങ്ങളുടെ പ്രവർത്തനങ്ങളും സാമ്പത്തിക സഹായവും ഒഴിവാക്കിയിരുന്നു. 

ALSO READ: Sputnik V | സ്പുട്നിക് വി ഒമിക്രോൺ വാരിയന്റിനെ പ്രതിരോധിക്കുമെന്ന് ​ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്

അധികാരം ഏറ്റെടുത്ത് രാജ്യത്തെ അതിസംബോധന ചെയ്ത അഫ്ഗാൻ പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സൻ എല്ലാ അന്താരാഷ്ട്ര ചാരിറ്റി സംഘടനകളോടും തങ്ങളെ സഹായിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നത് ഏറ്റവും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News