മാഡ്രിഡ്‌:കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്പെയിനില്‍ ഇതുവരെ 4209 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.വെള്ളിയാഴ്ച്ച മാത്രം 36 പേര്‍ കൂടി മരിച്ചിരുന്നു.സ്പെയിനില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം എണ്ണം 122 ആയി ഉയര്‍ന്നു.


ശനിയാഴ്ച്ച മുതല്‍ പതിനഞ്ച് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ.ഇറ്റലിക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്ത രണ്ടാമത്തെ യുറോപ്യന്‍ രാജ്യമാണ് സ്പെയിന്‍.


അടുത്ത ആഴ്ചയോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 10,000 കടക്കുമെന്നാണ് കണക്കുക്കൂട്ടുന്നത് സ്പയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.വൈറസ് വ്യാപനത്തിന്‍റെ തോത് നിയന്ത്രിച്ച് കൊണ്ട് രാജ്യത്തെ എല്ലാ പൗരന്മാരെയും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സാഞ്ചസ് അറിയിച്ചു.



ആളുകള്‍ കൂട്ടം കൂടുന്നതിനും പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.