Cattle slaughter: ഗോ വധം നിരോധിച്ച് Sri Lanka, മംസാഹാരികള്ക്കായി ബീഫ് ഇറക്കുമതി
രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് Sri Lanka.
Colombo: രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് Sri Lanka.
നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുന്നതിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. രാജ്യത്ത് കന്നുകാലി കശാപ്പ് (Cattle slaughter) നിരോധിക്കാനുള്ള പ്രധാനമന്ത്രി മഹീന്ദ രാജപക്സയുടെ ( PM Mahinda Rajapaksa)നിർദ്ദേശത്തിന് സെപ്റ്റംബർ 8ന് ഭരണകക്ഷിയായ ശ്രീലങ്ക പോഡുജാന പെരമുന (എസ്എൻപിപി) പാർലമെന്ററി ഗ്രൂപ്പ് അംഗീകാരം നൽകിയിരുന്നു.
നിലവിൽ രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന മൃഗ നിയമം, കന്നുകാലി കശാപ്പ് ഓർഡിനൻസ്, മറ്റ് അനുബന്ധ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.
രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായും തീരുമാനം നിയമവിധേയമാക്കുന്നത് യഥാസമയം നടക്കുമെന്നും കാബിനറ്റ് വക്താവും സമൂഹ മാധ്യമ മന്ത്രിയുമായ കെഹെലിയ റംബുക്വെല്ല പറഞ്ഞു.
കാര്‍ഷിക മേഖലയെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയുള്ള ഒരു രാജ്യം എന്ന നിലയില്‍, ശ്രീലങ്കയിലെ ഗ്രാമീണ ജനതയുടെ ഉപജീവനമാര്‍ഗം വികസിപ്പിക്കുന്നതിന് കന്നുകാലി വിഭവത്തിന്റെ സംഭാവന വളരെ വലുതാണെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്ത് കന്നുകാലി കശാപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള കന്നുകാലികള്‍ ആവശ്യത്തിന് ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കൂടാതെ, കാർഷിക ആവശ്യങ്ങൾക്കായി ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത പ്രായമായ കന്നുകാലികളെ ശരിയായ രീതിയില്‍ വിനിയോഗിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആരംഭിക്കും.
കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കണമെന്നത് ഏറെ കാലമായി ശ്രീലങ്കയില്‍ ഉയര്‍ന്നിരുന്ന ആവശ്യമായിരുന്നു. ബുദ്ധമത വിശ്വാസിയും , ദേശീയ നേതാവുമായ അനഗരിക ധർമ്മപാലയുടെ കാലം മുതൽ ഈ നിർദ്ദേശം ഉയർന്നുവെങ്കിലും നടപ്പിൽ വരുത്തിയിരുന്നില്ല. നിയമനിർമ്മാണം നടത്താൻ ഒരു സർക്കാരിനും കഴിഞ്ഞില്ല. ആ സാഹചര്യത്തിലാണ് നിര്‍ണ്ണായക തീരുമാനം പ്രധാനമന്ത്രി മഹീന്ദ രാജപക്സെ കൈക്കൊണ്ടിരിക്കുന്നത്.
Also read: ജനിച്ചത് ഇരട്ട തലയുള്ള പശു കിടാവ്, അമ്പരന്ന് വീട്ടുകാര്‍...!!
2012 ലെ സെൻസസ് പ്രകാരം ശ്രീലങ്കയിലെ 20 ദശലക്ഷത്തിലധികമുള്ള ജനസംഖ്യയില്‍ 70.10% ബുദ്ധമതക്കാരാണ്. 12.58% ഹിന്ദുക്കളും 9.66% മുസ്ലീങ്ങളും 7.62% ക്രിസ്ത്യാനികളും 0.03% മറ്റ് മതസ്ഥരും ഉൾപ്പെടുന്നു.
ബുദ്ധ, ഹിന്ദു മത വിശ്വാസികള്‍ കന്നുകാലിയിറച്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറില്ല. എന്നാല്‍, മാംസം ഭക്ഷിക്കുന്നവര്‍ക്കായി ബീഫ് ഇറക്കുമതി ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.