ഷാങ്ഹായി : കോവിഡ് പിടിമുറുക്കിയ ചൈനയിലെ ഷാങ്ഹായി നഗരത്തിൽ അതിലും കനത്ത് പിടിമുറക്കവുമായി ഭരണക്കൂടത്തിന്റെ കോവിഡ് നിയന്ത്രണങ്ങൾ. കടുത്ത കോവിഡ് നിയന്ത്രണങ്ങളാണ് അധികാരികൾ നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.  അതും ഡ്രോണുകൾ ഉപയോഗിച്ചാണ് അധികാരികൾ ഷാങ്ഹായിലെ കോവിഡ് നിയന്ത്രണങ്ങൾ പരിശോധിക്കുന്നത് അതിനെ കുറിച്ച്  നഗരത്തിലെ നിവാസികളെ അവബോധരാക്കുന്നതും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം വേണ്ടത്ര സാമഗ്രഹികൾ ലഭിക്കുന്നില്ല കാരണത്താൽ ഭരണക്കൂടത്തിന്റെ നിയന്ത്രണത്തിനെതിരെ പ്രദേശവാസികൾ രംഗത്തെത്തുന്നുണ്ട്. ഇത്തരത്തിൽ തങ്ങളുടെ വീടിന്റെ ബാൽക്കണിയിൽ നിന്ന് പ്രതിഷേധിക്കുന്നവരെ താക്കീത് നൽകുന്നത് ഡ്രോണുകളാണ്. 


ALSO READ : Covid 4th Wave: ചൈനയിൽ കോവിഡ് നാലാം തരംഗം രൂക്ഷം, 13,000 കടന്ന് പ്രതിദിന രോഗികള്‍


ചൈനയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന നഗരങ്ങളിൽ ഒന്നാണ് ഷാങ്ഹായി. അടുത്തിടെയായി കോവിഡ് കേസുകളിൽ ഗണ്യമായി കുറവ് രേഖപ്പെടുത്തിയെങ്കിലും പ്രദേശവാസികളോട് തങ്ങളുടെ വീട്ടിൽ തന്നെ തുടരാനാണ് അധികാരികൾ നിർദേശിച്ചിരിക്കുന്നത്. 


അതേസമയം വ്യക്തി ജീവിതത്തിൽ കയറി ഷാങ്ഹായി അധികാരികൾ നിയന്ത്രണമേർപ്പെടുത്തുന്നുയെന്ന് പരാതി വ്യാപകമായി ഉയർന്നിരിക്കുകയാണ്. ഇതു സംബന്ധിച്ചുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷാങ്ഹായി നിവാസികൾ പങ്കുവെക്കുകയും ചെയ്തു. 


ALSO READ : New COVID Variant XE : ഒമിക്രോണിനെക്കാൾ പത്ത് മടങ്ങ് വ്യാപനശേഷി; യുകെയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തി


തങ്ങൾക്ക് തങ്ങളുടെ വീടിന്റെ ബാൽക്കണിയിൽ ഇറങ്ങാനോ, ജനലുകൾ തുറക്കാനോ പാട്ട് പാടാനുള്ള സ്വാതന്ത്ര്യമോയില്ലയെന്നാണ് ഷാങ്ഹായി നിവാസികൾ ആരോപിക്കുന്നത്. ഇത്തരത്തിൽ പാട്ട് പാടുകയോ ബാൽക്കണയിൽ ഇറങ്ങി നിൽക്കുമ്പോൾ താക്കീത് നൽകാൻ ഡ്രോണുകളെത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിട്ടുണ്ട്.



ഇത് കൂടാതെ മറ്റ് ചില തെരുവുകളിൽ ദമ്പതികളിൽ തമ്മിൽ കെട്ടിപിടിക്കാനോ ചുംബനം നൽകാനോ ഒരുമിച്ച് കിടക്കാനോ പാടില്ലയെന്നുള്ള വിചിത്രമായി നിയന്ത്രണങ്ങളാണ് ഷാങ്ഹായി ഭരണക്കൂടം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിർദേശം ആരോഗ്യ പ്രവർത്തകർ മൈക്കിലൂടെ അറിയിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ എത്തിട്ടുണ്ട്. 



ALSO READ : Covid fourth wave: കോവിഡ് വ്യാപനം രൂക്ഷം; നാലാം തരം​ഗത്തിന് സാധ്യത, ചൈനയിൽ ഷാങ്ഹായിൽ ഭാ​ഗിക ലോക്ക്ഡൗൺ


കഴിഞ്ഞ ആഴ്ചയിൽ കോവിഡ് നിയന്ത്രണങ്ങൾ പരിശോധിക്കാൻ നാല് കാലുകളുള്ള  റോബോട്ടുകളെ ഷാങ്ഹായിൽ രംഗത്തിറക്കിയിരുന്നു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.