Covid 4th Wave: ചൈനയിൽ കോവിഡ് നാലാം തരംഗം രൂക്ഷം, 13,000 കടന്ന് പ്രതിദിന രോഗികള്‍

വീണ്ടും കോവിഡിന്‍റെ പിടിയിലേയ്ക്ക് ചൈന.  ആശങ്ക പടര്‍ത്തി ചൈനയിൽ കോവിഡ് നാലാം തരംഗം രൂക്ഷമായി വ്യാപനം തുടരുകയാണ്.

Written by - Zee Malayalam News Desk | Last Updated : Apr 4, 2022, 01:04 PM IST
  • ഒമിക്രോണ്‍ വകഭേദമായ BA 1.1 ആണ് രാജ്യത്ത് വ്യപകമായി പടരുന്നത് . ശനിയാഴ്ച 12,000 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു.
Covid 4th Wave: ചൈനയിൽ  കോവിഡ്  നാലാം തരംഗം രൂക്ഷം, 13,000 കടന്ന് പ്രതിദിന രോഗികള്‍

Covid 4th Wave: വീണ്ടും കോവിഡിന്‍റെ പിടിയിലേയ്ക്ക് ചൈന.  ആശങ്ക പടര്‍ത്തി ചൈനയിൽ കോവിഡ് നാലാം തരംഗം രൂക്ഷമായി വ്യാപനം തുടരുകയാണ്.

ഞായറാഴ്ച പ്രതിദിന രോഗികളുടെ എണ്ണം 13,000 കടന്നു . കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 13,146 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് . കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുണ്ടായ ഏറ്റവും വലിയ കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 

Also Read:  Covid 4th Wave Symptoms: കോവിഡ് നാലാം തരംഗത്തിന്‍റെ ഭീതിയില്‍ ലോകം, പല്ലുകളിലും മോണകളിലും ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾപോലും അവഗണിക്കരുത്
 

ഒമിക്രോണ്‍ വകഭേദമായ BA 1.1 ആണ് രാജ്യത്ത് വ്യപകമായി പടരുന്നത് . ശനിയാഴ്ച 12,000 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു.  എന്നാൽ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നത് വ്യാപനത്തിന്‍റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.  പുതിയ രോഗികളിൽ 70 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് ഷാങ്ഹായിൽ നിന്നാണ് . നിലവിൽ ഷാങ്ഹായിൽ ലോക്ക്‌ഡൗണ് തുടരുകയാണ്. കഴിഞ്ഞ ദിവസം ഷാങ്ഹായിൽ  കണ്ടെത്തിയ 8000 പേരിൽ 7788 പേർക്കും രോഗലക്ഷണങ്ങളില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

Also Read: Covid 4th Wave Symptoms: വര്‍ദ്ധിക്കുന്ന ഒമിക്രോണ്‍ കേസുകള്‍ നാലാം തരംഗത്തിന്‍റെ സൂചനയോ? വയറുമായി ബന്ധപ്പെട്ട ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

മേഖലയിൽ രോഗവ്യാപനം അതിരൂക്ഷമാവുന്നത് കണക്കിലെടുത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിരിയ്ക്കുകയാണ്.  രോഗബാധിതരെ കണ്ടെത്തുന്നതിനായി ഷാങ്ഹായ് പ്രവിശ്യയിൽ കൂട്ടപരിശോധന നടത്തുകയാണ്.  26 ദശലക്ഷം ജനങ്ങളെയാണ് പരിശോധിക്കുക . രോഗപ്രതിരോധ നടപടികൾക്കായി സൈന്യത്തേയും ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരെയും ഷാങ്ഹായിൽ വിന്യസിച്ചിട്ടുണ്ട്. 

 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News