കാബൂൾ: അഫ്​ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിന് (Kabul airport) പുറത്ത് ചാവേർ ആക്രമണം നടത്തിയത് ഡൽഹിയിൽ നിന്ന് പിടിയിലായ ഭീകരനെന്ന് വെളിപ്പെടുത്തൽ. കാബൂളിൽ ചാവേർ സ്ഫോടനം നടത്തിയത് അഞ്ച് വർഷം മുൻപ് ഡൽഹിയിൽ നിന്ന് പിടിയിലായ ഭീകരനാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖോറോസാൻ (ISIS-K) അവകാശപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അബ്ദുർ റഹ്മാൻ അൽ ലോ​ഗ്രി എന്ന ഭീകരനാണ് ചാവേർ ആക്രമണം നടത്തിയതെന്നാണ് ഐഎസ്ഐഎസ്-കെ അവരുടെ പ്രസിദ്ധീകരണത്തിലൂടെ അവകാശപ്പെട്ടത്. ഭീകരാക്രമണം നടത്തുന്നതിനായി ഡൽഹിയിൽ എത്തിയ ഇയാളെ അഞ്ച് വർഷം മുൻപ് അറസ്റ്റ് ചെയ്തിരുന്നു.


ALSO READ: Afghanistan: കാബൂളിലെ വനിതാ മന്ത്രാലയത്തിൽ സ്ത്രീ ജീവനക്കാർക്ക് പ്രവേശനം നിഷേധിച്ച് താലിബാൻ


തടവ് ശിക്ഷ പൂർത്തിയായതിനെ തുടർന്ന് ഇയാളെ അഫ്​ഗാനിസ്ഥാനിലേക്ക് (Afghanistan) നാടുകടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഓ​ഗസ്റ്റ് 26ന് കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്താണ് ഐഎസ്ഐഎസ്-കെ ചാവേർ ആക്രമണം നടത്തിയത്.


ALSO READ: Afghanistan: മുൻ സർക്കാർ ഉദ്യോ​ഗസ്ഥരുടെ വീടുകളിൽ നിന്ന് 12 മില്യൺ ഡോളറും സ്വർണ്ണവും പിടിച്ചെടുത്ത് താലിബാൻ


കാബൂൾ വിമാനത്താവളത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കേയായിരുന്നു ആക്രമണം. 13 യുഎസ് സൈനികർ ഉൾപ്പെടെ 180 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.