Oscar 2022: മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കി `സമ്മർ ഓഫ് സോൾ`
Oscar 2022: 94 മത് ഓസ്കർ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള പുരസ്ക്കാരം `സമ്മർ ഓഫ് സോൾ` സ്വന്തമാക്കി.
Oscar 2022: 94- മത് ഓസ്കർ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള പുരസ്ക്കാരം 'സമ്മർ ഓഫ് സോൾ' സ്വന്തമാക്കി.
1969-ലെ ഹാർലെം കൾച്ചറൽ ഫെസ്റ്റിവലിനെക്കുറിച്ച് അഹ്മിർ 'ക്വസ്റ്റ്‌ലോവ്' തോംസൺ സംവിധാനം ചെയ്ത അമേരിക്കൻ ഡോക്യുമെന്ററി ചിത്രമാണ് സമ്മർ ഓഫ് സോൾ (...ഓർ വെൻ ദ റെവല്യൂഷൻ കുഡ് നോട്ട് ബി ടെലിവൈസ്ഡ്). നേരത്തെ മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ ഇന്ത്യൻ ഡോക്യുമെന്ററി 'റൈറ്റിംഗ് വിത്ത് ഫയർ' നോമിനേറ്റ് ചെയ്തിരുന്നുവെങ്കിലും അവസാന നിമിഷം 'സമ്മർ ഓഫ് സോൾ' സ്വന്തമാക്കി അവാർഡ് സ്വന്തമാക്കുകയായിരുന്നു.
Also Read: Oscars 2022: അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്യൂണിന് ആറ് അവാർഡുകൾ
ഒരു എൻജിഒയുടെ സാമൂഹിക പരീക്ഷണമായി ആരംഭിച്ച 'ഖബർ ലഹരി' എന്ന പത്രത്തെക്കുറിച്ചുള്ള ആദ്യ ഡോക്യുമെന്ററി ഫീച്ചറിന് റിന്റു തോമസും സുഷ്മിത് ഘോഷും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
'വൈറ്റ് സൈഡ് സ്റ്റോറി' എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് മികച്ച സഹനടിയയത്. ഓസ്കർ നേടുന്ന ആദ്യ ട്രാൻസ്ജെൻഡറാണ് അരിയാന. 'കോഡ'യിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരവും സ്വന്തമാക്കി. ഓസ്കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം.
Also Read: Viral Video: ആദ്യം മൂർഖനെ മാളത്തിൽ നിന്നും പൊക്കി, ശേഷം ജീവനോടെ വിഴുങ്ങി..! ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
മികച്ച എഡിറ്റിംഗ്, ഒർജിനൽ സ്‌കോർ, ഛായാഗ്രാഹണം ഉൾപ്പെടെ ആറ് പുരസ്‌കാരങ്ങളുമായി ഡ്യൂൺ ആണ് മുന്നിൽ. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള പുരസ്‌കാരവും ഡ്യൂൺ നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക