Switzerland ൽ പൊതു ഇടങ്ങിൽ മുഖം മറയ്ക്കുന്നതിനെതിരെയുള്ള ജനഹിതപരിശോധന ഇന്ന് നടത്തും, ഹിതപരിശോധന Islamophobia ആണെന്ന് ചില ഇടതുപക്ഷ സംഘടനകൾ
കറുത്ത ഷാൾ ധരിച്ച് തലയും മുഖവും മറയ്ക്കുന്ന ഒരു ചിത്രം ത്രീവ്രമായ വാദം നിർത്തൂ (`Stop Extremism!`) എന്ന് അടിക്കുറുപ്പോടെ സ്വിറ്റ്സർലൻഡിലെ പല നഗര വീഥികളും കാണപെടാൻ തുടങ്ങി.
Zurich : പൊതു ഇടങ്ങളിൽ മുഖം മറയ്ക്കുന്നതിനെതിരെ Switzerland ൽ ഇന്ന് ജനഹിത പരിശോദന നടത്തും. പൊതു ഇടങ്ങളിൽ മുഖ മറയ്ക്കുന്നത് നിരോധക്കണമെന്നാശ്യപ്പെട്ടു കൊണ്ടാണ് ഹിത പരിശോധന നടത്തുന്നത്. എന്നാൽ സ്വിസിലെ ചില വിഭാഗങ്ങൾ ഇത് മുസ്ലീം വിരുദ്ധവും Islamophobia ആണെന്നുമാണ് വിമർശനം.
കറുത്ത ഷാൾ ധരിച്ച് തലയും മുഖവും മറയ്ക്കുന്ന ഒരു ചിത്രം ത്രീവ്രമായ വാദം നിർത്തൂ ("Stop Extremism!") എന്ന് അടിക്കുറുപ്പോടെ സ്വിറ്റ്സർലൻഡിലെ പല നഗര വീഥികളും കാണപെടാൻ തുടങ്ങി. പൊതു ഇടങ്ങളിൽ മുഖം മറയ്ക്കുന്നതിനെതിരെ സ്വിറ്റ്സർലൻഡിലെ പല രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിട്ടുണ്ട്.
ALSO READ : Thailand ൽ രാജാവിനെതിരെ പ്രതിഷേധം കനക്കുന്നു Bangkok ൽ സമരക്കാരും പൊലീസും ഏറ്റുമുട്ടി
ഈ ബുർഖ തങ്ങൾ എപ്പോഴും ഒരു വലിയ അദ്ഭുതത്തോടെയാണ് കാണന്നുത്. തങ്ങളുടെ സാമൂഹികപരമായി പല കാര്യങ്ങളിൽ ഇത് എതിരാണെന്നും ഏത് സാഹചര്യത്തിലും ജനങ്ങൾക്ക് അവരുടെ മുഖം പുറത്ത് കാണിക്കാനുള്ള സ്വാതന്ത്രീയമാണ് സ്വിറ്റ്സർലൻഡിലുള്ളതെന്നും സ്വിസിലെ വലതു പക്ഷ രാഷ്ട്രീയ പാർട്ടിയായ സ്വിസ് പീപ്പിൾസ് പാർട്ടി നേതാവ് ജീൻ ലുക്ക് അഡ്ഡോർ അഭിപ്രായപ്പട്ടു.
എന്നാൽ ഈ ഹിതപരിശോധന മുസ്ലീം സമുധായത്തെ ലക്ഷ്യം വച്ചുള്ളതല്ല. പ്രത്യേകിച്ചു സ്വിസ് ഫുട്ബോൾ ആരാധകർ പലപ്പോഴും മാസ്ക്കുകൾ ധരിച്ച് പല ആക്രമണങ്ങൾ നടത്തിട്ടുണ്ടായി സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. അതേസമയം സ്വിസിലെ ചില പ്രദേശിക രാഷ്ട്രീയ പ്രവർത്തകരും, മാധ്യമങ്ങളും മറ്റ് പ്രവർത്തകരും ഈ ഹിതപരിശോധനയെ ബുർഖ ബാൻ എന്ന് പേരിൽ വിളിക്കുന്നത്.
ഇപ്പോൾ ഇത് മുസ്ലീം വിരുദ്ധ നിയമം എന്ന് പറയുന്നത് നേരത്തെ 2009ൽ മുസ്ലീം പള്ളികളുമായ സാമ്യമുള്ള മിനാരങ്ങൾസ ഗോപുരങ്ങൾ തുടങ്ങിയവ നിർമിക്കുന്നത് വിലക്കയിരുന്നു. അല്ലാതെ തന്നെ സ്വിറ്റ്സർലൻഡിൽ രണ്ട് ജില്ലകളിൽ മുഖം മറയ്ക്കുന്നത് വിലക്കിട്ടുമുണ്ട്.
ALSO READ: Pope Francis: ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ ഇറാഖില്‍, സന്ദര്‍ശനം ചരിത്രത്തിലാദ്യം
അതിനിടെ ഈ ഹിതപരിശോധനയ്ക്കെതിരെ സ്വിസിനെ ഫെമിനിസ്റ്റ് സംഘടനകൾ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. ഇവരെ പിന്തിരിപ്പിക്കുന്നതിനായി സൂറിച്ച് പൊലീസ് ടിയർ ഗ്യാസുകളും മറ്റും ഉപയോഗിച്ചിരുന്നു. കൂടാതെ ഇന്ന് ഹിതപരിശോധന നടക്കുന്ന സാഹചര്യത്തിൽ ഒത്തുകൂടുകയാണെങ്കിൽ ശക്തമായി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...