ദമാസ്ക്കസ്: സിറിയയിൽ ആഭ്യന്തര യുദ്ധം നിർണായക ഘട്ടത്തിലേക്കെന്ന റിപ്പോർട്ട്. വിമത സൈന്യം ഹയാത് തഹ്‌രീർ അൽ ഷാം (എച്ച് ടിഎസ്) തലസ്ഥാനമായ ദമാസ്കസ് വളഞ്ഞു. മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചതായി അവകാശപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദിനാൾ സ്ഥാനാരോഹണ ചടങ്ങുകൾ; 21 പേരെ കർദിനാൾമാരായി ഉയർത്തും


സർക്കാർ അനുകൂല സൈന്യത്തിന്റെ ചെറുത്ത് നിൽപ്പ് ദുർബലമാണ്. വിമോചനത്തിൻ്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് എച്ച്ടിഎസ് തലവൻ അഹമ്മദ് അൽ ഷാറാ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.


വിമത നീക്കത്തിനിടെ പ്രസിഡന്റ് ബശ്ശാറുൽ അസദ് സുരക്ഷിത സ്ഥാനം തേടി രാജ്യം വിട്ടെന്നും അഭ്യൂഹമുണ്ട്.  എന്നാൽ അദ്ദേഹം രാജ്യത്ത് തന്നെയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. സിറിയയിൽ ഇനിയെന്തെന്ന് ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ടെങ്കിലും വിഷയത്തിൽ ഇടപെടാനില്ലെന്ന് അമേരിക്ക അറിയിച്ചു. എന്നാൽ സിറിയൻ സർക്കാരിന് എല്ലാ സഹായവും നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.  


Also Read: മിഥുന രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക; വ്യശ്ചിക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!


ഡമാസ്കസിൽനിന്ന് തങ്ങളിപ്പോൾ 50 കിലോമീറ്റർ മാത്രം അകലെയാണെന്ന് ഇന്നലെ വിമതർ അവകാശപ്പെട്ടിരുന്നു. ഡമാസ്കസ് – ജോർദാൻ മുഖ്യ ഹൈവേയിലെ സനാമയിൻ പിടിച്ചെടുത്തതും വിമതമുന്നേറ്റത്തിനു ബലമേറി. ജോർദാൻ അതിർത്തിയോടു ചേർന്നുള്ള ദേറാ 2011 ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു. 


സംഭവത്തെ തുടർന്ന് അസദിനെ പിന്തുണയ്ക്കുന്ന ഇറാനും തുർക്കിയും റഷ്യയും ദോഹയിൽ ചർച്ച നടത്തി. വിമതസേനയെ നയിക്കുന്ന ഹയാത്ത് തഹ്‌രീർ അൽ ഷംസ് ഭീകര സംഘടനയാണെന്നും സിറിയൻ പ്രദേശങ്ങൾ പിടിച്ചടക്കാ‍ൻ അവരെ അനുവദിക്കരുതെന്നും റഷ്യൻ വിദേശകാര്യമന്ത്രി ചർച്ചയിൽ അഭിപ്രായപ്പെട്ടു.  ഇതിനിടയിൽ ഹുംസിലേക്ക് മേൽനോട്ട സേനയെ അയച്ചിരുന്നതായി സിറിയൻ സർക്കാരിനെ പിന്തുണയ്ക്കുന്ന ഹിസ്ബുല്ല അറിയിച്ചു. ഹിസ്ബുല്ലയുമായുള്ള സംഘർഷത്തിന്റെ ഭാഗമായി ലെബനൻ– സിറിയ അതിർത്തി മേഖലയിൽ ഇസ്രയേൽ വെള്ളിയാഴ്ച ആക്രമണം നടത്തിയിരുന്നു.


ഇതിനിടയിൽ കലാപം രൂക്ഷമായ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സിറിയയിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  മാത്രമല്ല സിറിയയിലുള്ള ഇന്ത്യൻ പൗരന്മാരോട് വേഗം നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. എംബസിയെ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പറും പുറത്തുവിട്ടിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.