കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ (Taliban Government) അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകളുടെ അവകാശത്തിന്മേലുള്ള കടന്നകയറ്റം ഓരോ ദിവസം കൂടി വരികയാണ്. നേരത്തെ ഹിജാബ് ധരിച്ച് മാത്രമെ സ്ത്രീകൾ പുറത്തിറങ്ങാൻ പാടുള്ളൂ എന്ന നിയമത്തിന് പുറമെ ഇപ്പോൾ സ്ത്രീകൾ കുളിക്കുമ്പോൾ പോലും ഹിജാബ് (Islamic Hijab) ധരിക്കണമെന്നാണ് താലിബാൻ ഭരണകൂടം നിർദേശിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉസ്ബെക്കിസ്ഥാൻ അതിർത്തിയിലുള്ള വടക്കൻ ബാൽഖ് പ്രവശ്യയിലാണ് താലിബാൻ സ്ത്രീകളോട് കുളിക്കുമ്പോൾ പോലും ഹിജാബ് ധരിക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. വടക്കൻ ബാൽഖിലെ സ്ത്രീകൾക്കായിട്ടുള്ള പൊതുശുചിമുറകളെല്ലാം അടച്ചുപൂട്ടിയിടാനുള്ള തീരുമാനത്തിന് പിന്നാലെയാണ് താലിബാൻ സ്ത്രീകളോട് കുളിക്കുന്ന സമയത്തും ഇസ്ലാമിക ഹിജാബ് ധരിക്കണനമെന്ന് ആജ്ഞാപിച്ചിരിക്കുന്നത്. 


ALSO READ : അഫ്ഗാനിസ്ഥാനിൽ പുരുഷന്മാർ കൂടെയില്ലാതെ സ്ത്രീകൾ ദീർഘദൂര യാത്രകൾ നടത്തരുതെന്ന് താലിബാൻ


ഇസ്ലാമിക മതപണ്ഡിതന്മാരും പ്രവശ്യയിലെ മറ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് സ്ത്രീകളുടെ അവകാശങ്ങളെ ഹനിച്ചുകൊണ്ടുള്ള ഈ നിയമം പ്രബല്യത്തിൽ കൊണ്ടുവന്നതെന്ന് ഖാമാ പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 


ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങൾ ഇവയാണ്. സ്ത്രീകൾക്ക് പൊതുഇടങ്ങളിലുള്ള ശുചിമുറികൾ ഉപയോഗിക്കാൻ അനുവദിക്കില്ല. സ്ത്രീകൾ തങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്കും കുളിക്കാനും സ്വകാര്യമായ ശുചിമുറികൾ തന്നെ ഉപയോഗിക്കണം, അതും ഇസ്ലാമിക ഹിജാബ് ധരിച്ചുകൊണ്ട് മാത്രാമായിരിക്കണം ഇവ നടത്തേണ്ടത്. എന്നാൽ പുരുഷന്മാർക്ക് പൊതു ശുചിമുറികൾ ഉപയോഗിക്കാവുന്നതാണ്. 


ALSO READ : അഫ്ഗാനിസ്ഥാനിൽ പുരുഷന്മാർ കൂടെയില്ലാതെ സ്ത്രീകൾ ദീർഘദൂര യാത്രകൾ നടത്തരുതെന്ന് താലിബാൻ


ഇതിന് പുറമെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്കും പൊതുശുചിമുറികൾ ഉപയോഗിക്കുന്നതിനും താലിബാൻ വിലക്കേർപ്പെടുത്തിട്ടുണ്ട്. കൂടാതെ ബോഡി മസാജുകൾ ചെയ്യുന്നത് നിരോധിച്ചു. നേരത്തെ പശ്ചിമ ഹെറാത്തിൽ സമാനമായി സ്ത്രീകൾക്കായിട്ടുള്ള പൊതുശുചിമുറികൾ താൽക്കാലികമായി അടച്ചിരുന്നു. 


ALSO READ : അഫ്ഗാനിസ്ഥാനിൽ കടുത്ത ക്ഷാമമുണ്ടാകാൻ സാധ്യതയെന്ന് ഐക്യ രാഷ്ട്ര സഭ


അടുത്തിടെ താലിബാൻ, പുരുഷന്മാരായ അടുത്ത ബന്ധുകൾ കൂടെയില്ലാതെ സ്ത്രീകളുടെ ദീർഘദൂര യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.  45 മൈലിലധികം (72 കിലോമീറ്റർ) യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അടുത്ത കുടുംബാംഗങ്ങൾ ഒപ്പമില്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലയെന്നാണ് താലിബാൻ ഭരണകൂടത്തിന്റെ നിർദേശം. ഇസ്‌ലാമിക് ഹിജാബ് ധരിച്ച സ്ത്രീകൾക്ക് മാത്രമേ യാത്രാസൗകര്യം നൽകാൻ പാടുള്ളൂവെന്നും നിർദ്ദേശത്തിലുണ്ട്. ഇതിന് കൂടാതെ കാറുകളിൽ യാത്ര ചെയ്യുമ്പോൾ സ്ത്രീകൾ മുൻ സീറ്റിൽ ഇരിക്കുന്നതും താലിബാൻ നിരോധിച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.