Afganistan Famine : അഫ്ഗാനിസ്ഥാനിൽ കടുത്ത ക്ഷാമമുണ്ടാകാൻ സാധ്യതയെന്ന് ഐക്യ രാഷ്ട്ര സഭ

ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ (എഫ്എഒ)  പറയുന്നത് അനുസരിച്ച് അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം ഒട്ടും മികച്ചതല്ല .   

Written by - Zee Malayalam News Desk | Last Updated : Nov 21, 2021, 12:41 PM IST
  • ശീതകാലം ആരംഭിക്കുന്ന സാഹചര്യത്തിലാണ്, നിലവിൽ നിലനിൽക്കുന്ന പ്രശനങ്ങൾ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളത്.
  • ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ (എഫ്എഒ) പറയുന്നത് അനുസരിച്ച് അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം ഒട്ടും മികച്ചതല്ല .
  • അഫ്ഗാനിസ്ഥാനിൽ അവശ്യ സാധനങ്ങളുടെ വില വർധിക്കുകയും, ഉത്പാദനം കുറയ്ക്കുകയും, ഉപഭോഗം കൂടുകയും ചെയ്യുന്ന അവസ്ഥയാണ്.
  • ഇത് കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നാണ് യുഎൻ പറയുന്നത്.
Afganistan Famine : അഫ്ഗാനിസ്ഥാനിൽ കടുത്ത ക്ഷാമമുണ്ടാകാൻ സാധ്യതയെന്ന് ഐക്യ രാഷ്ട്ര സഭ

Kabul: അഫ്ഗാനിസ്ഥാനിൽ (Afganistan) സാധാരണക്കാർക്കിടയിലും, കർഷകർക്കിടയിലും (Farmers) കടുത്ത ക്ഷാമവും (Famine), ദുരന്തങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര  സഭ (United Nations) മുന്നറിയിപ്പ് നൽകി. ശീതകാലം ആരംഭിക്കുന്ന സാഹചര്യത്തിലാണ്, നിലവിൽ നിലനിൽക്കുന്ന പ്രശനങ്ങൾ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളത്.

ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ (എഫ്എഒ)  പറയുന്നത് അനുസരിച്ച് അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം ഒട്ടും മികച്ചതല്ല . അഫ്ഗാനിസ്ഥാനിൽ അവശ്യ സാധനങ്ങളുടെ വില വർധിക്കുകയും, ഉത്പാദനം കുറയ്ക്കുകയും, ഉപഭോഗം കൂടുകയും ചെയ്യുന്ന അവസ്ഥയാണ്.  ഇത് കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നാണ് യുഎൻ പറയുന്നത്.

ALSO READ: Kulbhushan Jadhav | വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ കുൽഭൂഷൺ ജാദവിന് അനുമതി

അഫ്ഗാനിസ്ഥാനിലെ എഫ്എഒ പ്രതിനിധി റിച്ചാർഡ് ട്രെഞ്ചാർഡ് പറയുന്നത് അനുസരിച്ച് സ്ഥിതികൾ രൂക്ഷമാണ്. മിക്ക കർഷകർക്കും ഈ വര്ഷം കൃഷി ചെയ്ത വിളകൾ മിക്കവാറും നഷ്ടപ്പെട്ട കഴിഞ്ഞു. ഇത് മൂലം ഈ കർഷകർക്ക് വൻ കടവും, കടുത്ത ദാരിദ്ര്യവുമാണ് നിലവിൽ അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

ALSO READ: Viral Video: വിമാനത്താവളത്തിനുള്ളില്‍ മദ്യം കയറ്റാന്‍ അനുവദിച്ചില്ല, യാത്രക്കാര്‍ക്ക് Free Vodka Shot നല്‍കി വനിതകള്‍, വീഡിയോ വൈറല്‍

ഇവിടെ ഒരു കർഷകനും അവരുടെ ഭൂമി വിട്ട് നൽകാൻ താത്പര്യപെടുന്നില്ല. എന്നാൽ അവരുടെ സാഹചര്യങ്ങൾ അവരെ അതിന് നിര്ബന്ധിതരാക്കുന്നുണ്ട്. കഴിക്കാൻ ഭക്ഷണമില്ലാത്ത അവസ്ഥയും, വിളകൾ എല്ലാം നശിക്കുകയും, കൂടാതെ വളർത്ത് മൃഗങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യവുമാണ് നിലവിലുള്ളത്.  ഇത് ഇവരെ ഭൂമി വിട്ട് പോകാൻ നിർബന്ധിതരാക്കുന്നുണ്ട്. 

ALSO READ: China | ഡാലിയൻ ന​ഗരത്തിൽ ഡെൽറ്റ വകഭേദം അതിവേ​ഗം വ്യാപിക്കുന്നതായി റിപ്പോർട്ട്

 

യുഎൻ ഏജൻസിയുടെ കണക്കുകൾ അനുസരിച്ച്, 18.8 ദശലക്ഷം അഫ്ഗാനികൾക്ക് ദിവസവും ഭക്ഷണം ലഭിക്കുന്നില്ല.  ഈ വർഷം അവസാനത്തോടെ ഈ എണ്ണം ഏകദേശം 23 ദശലക്ഷമായി ഉയരും.  കടങ്ങൾ കുമിഞ്ഞുകൂടുകയും സമ്പാദ്യം കുറയുകയും ചെയ്യുന്ന സഹചര്യത്തിൽ ഫ്‌ഗാനിസ്ഥാനിലെ 10 പ്രധാന നഗര കേന്ദ്രങ്ങളിൽ ഒമ്പതും കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന് യുഎൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News