Kabul : ആഴ്ചകളോളം നീണ്ട് നിന്ന് താലിബാന്റെ (Taliban) ആക്രമണത്തിൽ മുന്നിൽ അവസാനം അഫ്ഘാനിസ്ഥാൻ (Afghanistan) സർക്കാരിന് കീഴടങ്ങേണ്ടി വന്നു. താലിബാൻ ഇന്ന് ഞായറാഴ്ച അഫ്ഘാൻ തലസ്ഥാനമായി കാബുൾ പിടിച്ചടക്കിയതോടെ പ്രസിഡന്റ് അഷറഫ് ഗനി (Ashraf Ghani) സ്ഥാനം ഒഴിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

താലിബാൻ കമാൻഡർ മുല്ല അബ്ദുൾ ഗനി ബറാദർ പുതിയ അഫ്ഘാൻ പ്രസിഡന്റായി അധികാരം ഏൽക്കുമെന്നാണ് സൂചന. താൽക്കാലിക പ്രസിഡന്റായി അലി അഹമദ് ജലാലി ചുമതല ഏറ്റെടുത്തേക്കും.


ALSO READ : Afganistan : ജലാലാബാദും പിടിച്ചെടുത്ത് താലിബാൻ; ഇനി അഫ്ഗാൻ അധീനതയിൽ കാബൂൾ മാത്രം


അതേസമയം അഷറഫ് ഗനി രാജിവെച്ചിട്ടില്ല എന്ന് ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ജസീറ തങ്ങളുടെ വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ സമാധമാപരമായ അധികാര കൈമാറ്റത്തിനുള്ള എല്ലാ നടപടികളും സ്വീകരിച്ച് തുടങ്ങിയെന്ന് ഖാമാ പ്രസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.


കാബൂളിലെ നിവാസികളുടേയും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളും സുരക്ഷിതമായിരിക്കുമെന്ന് അഫ്ഘാന്റെ വിദേശകാര്യ മന്ത്രി അബ്ദുൾ സത്താർ മിർസാക്വാൾ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. കാബൂളിൽ ഒരു ആക്രമണവും ഉണ്ടാകില്ലയെന്ന് അധികാരം സമാധാനത്തോടെ കൈമാറുമെന്ന് അദ്ദേഹം തന്റെ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.


ALSO READ : Taliban - Afganistan : താലിബാൻ കാബൂളിനോട് അടുക്കുന്നു; അഫ്ഗാനിസ്ഥാനിലെ ഒരു പ്രവിശ്യ കൂടി പിടിച്ചെടുത്തു


അതേസമയം ഇന്ന് ഉച്ചയ്ക്ക് മുമ്പ് താലിബാൻ വിഘടന പ്രവർത്തകർ കാബൂളിന്റെ അതിർത്തി പ്രവേശിച്ച് ചെറിയ തോതിൽ ആക്രമണം അഴിച്ചു വിടുകയും ചെയ്തു. എന്നാൽ കാബൂളിലെ നിവാസികൾ സുരക്ഷിതരാണെന്നും ആരും തങ്ങളെ ഒന്ന് ചെയ്യില്ല എന്ന് താലിബാൻ വക്താവ് അറിയിച്ചിരുന്നു. 


ALSO READ : Taliban Warning: അഫ്ഗാനിൽ സൈനീക നടപടിക്ക് ഇന്ത്യ മുതിരരുത് -താലിബാൻറെ ഭീക്ഷണി  


ഇന്നലെ ശനിയാഴ്ച ജലാലബാദ് താലിബാന്റെ കൈയ്യിൽ ആയതോടെ അമേരിക്കയും മറ്റ് വിദേശ രാജ്യങ്ങളും തങ്ങളുടെ എംബസി ഉദ്യോഗസ്ഥരെ കാബൂളിൽ നിന്ന് സുരക്ഷിത ഇടത്തേക്ക് മാറ്റി തുടങ്ങിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.