മെഗന്‍ മാര്‍ക്കിളും ഹാരി രാജകുമാരനും തങ്ങളുടെ ഏറ്റവും പുതിയ വിശേഷം പങ്ക് വെച്ചത് ലോകം സ്വീകരിച്ചത് ഏറെ സന്തോഷത്തോടെയാണ് . 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവരും ഓസ്‌ട്രേലിയന്‍ സന്ദര്‍ശം നടത്തുന്നതിനിടെയാണ് ഹാരി രാജകുമാരനും മെഗനും തന്‍റെ കുഞ്ഞ് അതിഥിതിയെ കാത്തിരിക്കുകയാണെന്ന വിശേഷം കൊട്ടാരം പുറത്തുവിട്ടത്. 


ഇപ്പോഴിതാ ജനിക്കാന്‍ പോകുന്ന ഹാരിയുടെയും മെഗന്‍റെയും കുഞ്ഞിന് നികുതി ഈടാക്കാനൊരുങ്ങുകയാണ് അമേരിക്ക.


ബ്രി​ട്ടീ​ഷ്​ പൗ​ര​നാ​യ ഹാ​രി​ക്കും അ​മേ​രി​ക്ക​ന്‍ പൗ​ര​യാ​യ മേ​ഗ​നും പിറ​ക്കു​ന്ന കു​ഞ്ഞി​ന്​ ബ്രി​ട്ടീ​ഷ്​ പൗ​ര​ത്വ​വും അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വ​വും ല​ഭി​ക്കും. 


പൗ​ര​ത്വ​ത്തി​ന്​ നി​കു​തി ഈടാ​ക്കു​ന്ന ചു​രു​ക്കം രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ യു.എസ്​ എ​ന്ന​തി​നാ​ല്‍ മെഗന്‍റെ കുഞ്ഞിനും നി​കു​തി​യു​ണ്ടാ​വും.    കു​ഞ്ഞി​ന്​ ല​ഭി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ള്‍​ക്ക്​ വ​രെ യു.​എ​സ്​ സ​ര്‍​ക്കാ​റി​ന്​ ദമ്പ​തി​ക​ള്‍ നി​കു​തി കൊടു​ക്കേ​ണ്ടി​വ​രും. 


നേ​ര​ത്തെ, മേ​ഗ​ന്​ ഭ​ര്‍ത്താ​വ് ഹാ​രി​യി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന പ​ണ​ത്തി​നും വ​സ്തു​വ​ക​ക​ള്‍ക്കും യു.എസ്​ നി​കു​തി ചു​മ​ത്തിയിരുന്നു.


യു​.എ​സ് പൗ​ര​ന്മാ​രു​ടെ പ​ക്ക​ല്‍ വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​മു​ള്ള എ​ല്ലാ വ​സ്തു​വ​ക​ക​ള്‍ക്കും പ​ണ​ത്തി​നും മേ​ല്‍ നി​കു​തി ചു​മ​ത്തു​ന്ന​തി​ല്‍ ഇന്‍റേണ​ല്‍ റ​വ​ന്യൂ സ​ര്‍വീ​സ് ക​ടു​ത്ത ജാ​ഗ്ര​ത​യാ​ണ് പു​ല​ത്തുന്ന​ത്.