കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാസ്ക്കുകള്‍ ധരിക്കേണ്ടത് പല  രാജ്യങ്ങളും നിര്‍ബന്ധമാക്കിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് പല രാജ്യങ്ങളും സ്വീകരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്രാങ്കിന്‍റെ ഭാഗമായി ചെറുപ്പകാര്‍ കാണിച്ച ഒരു കുസൃതിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 


മുത്തശ്ശിമാരായി വേഷം കെട്ടി മാസ്ക്കുകള്‍ ധരിച്ച് മദ്യം വങ്ങനായാണ് ഇവര്‍ പോകുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടികള്‍ മദ്യപിക്കുന്നതിനെ പ്രോഹത്സാഹിപ്പിക്കുന്നതല്ല എന്ന അടിക്കുറിപ്പോടെയാണ് ഇവര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 


അങ്ങനെ ആ 'അമ്മയും മകനും' വിവാഹിതരായി.... ഭര്‍ത്താവങ്ങനെ അമ്മായച്ഛനായി...


രണ്ടു മില്യനിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്. നരച്ച വിഗ്, കണ്ണട, ഗ്ലൌസ് എന്നിവ ധരിച്ച് ഒരു പെണ്‍ക്കുട്ടി... കണ്ടാല്‍ ഒരു വൃദ്ധയല്ലെന്നു ആരും പറയില്ല. മദ്യം വാങ്ങി മടങ്ങിയെത്തുന്ന പെണ്‍ക്കുട്ടിയെ കണ്ടു സുഹൃത്തുക്കള്‍ തുള്ളിചാടുമ്പഴാണ് യുവതി യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുന്നത്.