കൊല്‍ക്കത്ത: ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ തായ്‌ലന്‍ഡില്‍ നിന്നും വന്ന യുവതിയ്ക്ക് സുഖ പ്രസവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദോഹയില്‍ നിന്നും ബാങ്കോക്കിലെ സുവര്‍ണഭുമി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെയാണ് ഇരുപത്തിമൂന്നുകാരിയായ തായ് യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. 


പ്രസവ വേദന അനുഭവപ്പെട്ട യുവതി ക്യാബിന്‍ ക്രൂവിന്‍റെ സഹായത്തോടെ സുഖമായി പസവിച്ചു. ശേഷം കൊല്‍ക്കത്തയില്‍ വിമാനം അടിയന്തിരമായി ലാന്‍ഡ്‌ ചെയ്തു.  അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 


കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപതിയിലേയ്ക്ക് അമ്മയേയും കുഞ്ഞിനേയും മാറ്റിയിട്ടുണ്ട്. ഇന്ന് ഏതാണ്ട് 03:15 ഓടെയായിരുന്നു സംഭവം.