ശനിയാഴ്ച പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 4,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങളിൽ ഏകദേശം 2000 വീടുകൾ പൂർണമായും തകർന്നതായി അഫ്ഗാനിസ്ഥാന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (ആൻഡ്‌എംഎ) അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുവരെ, ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 4,000 കവിഞ്ഞു. ഡാറ്റ അനുസരിച്ച്, ഏകദേശം 20 ഗ്രാമങ്ങളിലായി ഏകദേശം 1,980 മുതൽ 2,000 വരെ വീടുകൾ പൂർണ്ണമായും നശിച്ചു,” ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് മുല്ല സെയ്ഖ് പറഞ്ഞു.


വിവിധ ഏജൻസികളിൽ നിന്നുള്ള 35 റെസ്‌ക്യൂ ടീമുകളിൽ നിന്നുള്ള ആയിരത്തിലധികം രക്ഷാപ്രവർത്തകർ ദുരിതബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് വക്താവ് പറഞ്ഞു. ഐക്യരാഷ്ട്രസഭയും മറ്റ് പല രാജ്യങ്ങളും അഫ്ഗാനിസ്ഥാന് സഹായം നൽകുന്നുണ്ട്. ഇറാന്റെ സാങ്കേതിക സംഘം ദുരന്തബാധിത പ്രദേശത്ത് എത്തിയിട്ടുണ്ട്. “ഈ നിർണായക സമയത്ത് സഹായിക്കാൻ ഞങ്ങൾ എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിച്ചിരിക്കുന്നു,” ദുരന്തനിവാരണ മന്ത്രാലയ വക്താവ് മുല്ല ജനൻ സായിക്ക് പറഞ്ഞു. 


ALSO READ: ഇസ്രായേൽ ഗാസയിൽ ഫോസ്ഫറസ് ബോംബ് ഇട്ടോ? പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് പിന്നിലെന്ത്?


ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്രാദേശിക സമയം 11.10 ഓടെ ഹെറാത്ത് പ്രവിശ്യയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വടക്കുപടിഞ്ഞാറൻ നഗരമായ ഹെറാത്തിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും ഉണ്ടായ ഏറ്റവും വലിയ ഭൂചലനമായിരുന്നു അത്.


അഫ്ഗാനിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെ ഹെറാത്ത് പ്രവിശ്യയിലെ ദുരിതബാധിത പ്രദേശം സന്ദർശിച്ചു. അഫ്ഗാനിസ്ഥാനിൽ ഇടയ്ക്കിടെ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് ഹിന്ദുകുഷ് പർവതനിരകളിൽ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.