ന്യൂഡൽഹി: ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പ്രതികാരമായി ഗാസയിലെ ഹമാസ് ശക്തി കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇതിനിടയിൽ ഗാസയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഇസ്രായേൽ പ്രയോഗിച്ചതായി ആരോപിക്കപ്പെടുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. സിവിലിയൻമാർക്കെതിരെ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഉപയോഗിക്കുന്നത് വാർ ക്രൈം (യുദ്ധ കുറ്റകൃത്യം) ആയാണ്
കണക്കാക്കപ്പെടുന്നത്. നേരത്തെ ഉക്രെയ്നിലെ ബഖ്മുട്ടിലാണ് റഷ്യ അവസാനമായി വൈറ്റ ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ചത്.
അതേസമയം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലും വീഡിയോയിലും ആകാശത്ത് നിന്നും തീ വർഷിക്കുന്നത് കാണാം.വീഡിയോ യഥാർത്ഥത്തിൽ ഗാസയിൽ ചിത്രീകരിച്ചതാണോ എന്നും അടുത്തിടെയുള്ള വീഡിയോ ആണോ എന്നും അറിയില്ല. എന്നിരുന്നാലും, ഗാസയിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾക്കും നാശനഷ്ടങ്ങൾക്കും വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ചത് ഇസ്രായേലാണെന്ന് വീഡിയോയിലെ അവകാശ വാദം എന്ന് ദ മിൻറ് റിപ്പോർട്ട് ചെയ്യുന്നു.
This is a war crime: Israeli forces are using internationally prohibited white phosphorus on heavily populated districts in the north of Gaza. pic.twitter.com/7VnteZsiFj
— PALESTINE ONLINE (@OnlinePalEng) October 9, 2023
എന്താണ് ഫോസ്ഫറസ് ബോംബുകൾ?
വെളുത്ത ഫോസ്ഫറസിന്റെയും റബ്ബറിന്റെയും മിശ്രിതമാണിത്. മെഴുക് പോലെയുള്ള ഒരു വസ്തുവാണ്. ഇത് 800 ഡിഗ്രി സെൽഷ്യസ് താപനിലയിൽ കത്തും. വീഡിയോയിൽ കാണിച്ചിരിക്കും പോലെ വെളുത്തതും ഇടതൂർന്നതുമായ പുക ഉൽപാദിപ്പിക്കും . മെഴുക് പോലെയുള്ള പദാർത്ഥമായതിനാൽ, ഇത് നീക്കംചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്, പലപ്പോഴും ബാൻഡേജുകൾ നീക്കം ചെയ്യുമ്പോൾ വീണ്ടും പ്രകാശിക്കും. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഉദ്ധരിച്ച ഒരു മെഡിക്കൽ ജേണൽ പറയുന്നതനുസരിച്ച് "വെളുത്ത ഫോസ്ഫറസ് ചർമ്മവുമായി സമ്പർക്കം പുലർത്തുമ്പോ ശ്വസനത്തിനടക്കം പ്രശ്നങ്ങൾ ഉണ്ടാവും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കായിരിക്കും ആളുകളെ നയിക്കുന്നത്.
ചിത്രങ്ങൾക്ക് പിന്നിൽ
അതേസമയം ട്വിറ്ററിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന് ട്വിറ്റർ (എക്സ്) തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ചിത്രം 7 വർഷം മുൻപ് സിറിയയിൽ നിന്നുള്ളതാണെന്നും രണ്ടാമത്തേത് 2 വർഷം മുൻപുള്ളതാണെന്നും ട്വീറ്റിൽ പറയുന്നു. പാലസ്തീൻ ഓണ്‍ലൈന്‍ എന്ന ട്വിറ്റർ പേജാണ് ഇത് പോസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.