Kabul Airport പിടിച്ചെടുത്ത് താലിബാൻ; വിമാനത്താവളത്തിൽ പരിശോധന നടത്തി
വിമാനങ്ങൾക്കും ഹെലികോപ്ടറുകൾക്കും യുഎസ് സൈന്യം കേടുപാടുകൾ വരുത്തിയാണ് ഉപേക്ഷിച്ചത്
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ (Kabul) ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം താലിബാൻ കയ്യടക്കി. യുഎസ് 73 വിമാനങ്ങൾ ഉപേക്ഷിച്ച് പോയതായാണ് റിപ്പോർട്ട്. വിമാനങ്ങൾക്കും ഹെലികോപ്ടറുകൾക്കും യുഎസ് സൈന്യം കേടുപാടുകൾ വരുത്തിയാണ് ഉപേക്ഷിച്ചത്. ഏകദേശം ഒരു മില്യൺ ഡോളർ വില വരുന്ന വാഹനങ്ങളും ഉപകരണങ്ങളും യുഎസ് (US Military) ഉപയോഗ ശൂന്യമാക്കി ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്.
കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായിരുന്ന 73 എയർക്രാഫ്റ്റുകൾ നൂറോളം കവചിത വാഹനങ്ങൾ എന്നിവയാണ് ഉപയോഗശൂന്യമാക്കി ഉപേക്ഷിച്ചത്. ഇന്ത്യൻ സമയം രാത്രി 12.59നാണ് അമേരിക്കൻ അംബാസഡർ റോസ് വിൽസൺ ഉൾപ്പെടെയുള്ളവരുമായി അവസാന യുഎസ് സേനാ വിമാനം C17 പറന്നുയർന്നത്. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വലിയ ഒഴിപ്പിക്കൽ നടത്തുന്നത്. 18 ദിവസം നീണ്ട അഫ്ഗാനിസ്ഥാൻ (Afghanistan) ഒഴിപ്പിക്കൽ ദൗത്യം ഏറെ ദുഷ്ക്കരമായിരുന്നു. 1,23,000 പേരെയാണ് അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചതെന്ന് പെന്റഗൺ അറിയിച്ചു.
ALSO READ: യുഎസ് സേന പിന്‍മാറ്റത്തിന് പിന്നാലെ പാഞ്ച്ഷിറിൽ Taliban ആക്രമണം
അമേരിക്കൻ സേനാ പിന്മാറ്റം താലിബാൻ ആഘോഷിച്ചത് ആകാശത്തേക്ക് വെടിയുതിർത്ത് കൊണ്ടാണ്. ചരിത്ര ദിവസമാണിതെന്നായിരിന്നു യുഎസ് സേനാ പിന്മാറ്റം പൂർത്തിയായ ദിവസത്തെ കുറിച്ച് താലിബാൻ പറഞ്ഞത്. അവസാന യുഎസ് സൈനികനും കാബൂൾ വിമാനത്താവളം വിട്ടു, ഇപ്പോൾ നമ്മുടെ രാജ്യം സമ്പൂർണ്ണ സ്വാതന്ത്ര്യം നേടിയെന്ന് താലിബാൻ വക്താവ് പറഞ്ഞു. ഇനിയും ആരെങ്കിലും രാജ്യം വിടാൻ ബാക്കിയുണ്ടെങ്കിൽ അവരെ പോകാൻ അനുവദിക്കുമെന്നും താലിബാൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...