യുഎസ് സേന പിന്‍മാറ്റത്തിന് പിന്നാലെ പാഞ്ച്ഷിറിൽ Taliban ആക്രമണം

പഞ്ച്ഷിര്‍ പ്രവിശ്യയെ ആക്രമിച്ച് താലിബാന്‍. യുഎസ് സൈന്യം അഫ്​ഗാനിസ്ഥാനിൽ നിന്ന് പൂർണമായി പിന്‍മാറി മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം.

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 03:49 PM IST
  • പാഞ്ച്ഷിര്‍ പ്രവിശ്യയിൽ താലിബാന്‍ ആക്രമണം.
  • ആക്രമണം യുഎസ് സൈന്യം അഫ്​ഗാനിസ്ഥാനിൽ നിന്ന് പൂർണമായി പിന്‍മാറിയതിന് പിന്നാലെ.
  • ആക്രമണത്തിൽ എട്ട് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു.
യുഎസ് സേന പിന്‍മാറ്റത്തിന് പിന്നാലെ പാഞ്ച്ഷിറിൽ Taliban ആക്രമണം

കാബൂള്‍: അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ (America) പിന്മാറ്റാത്തിന് പിന്നാലെ പാഞ്ച്ഷിര്‍ (Panjshir) പ്രവിശ്യ ആക്രമിച്ച് താലിബാന്‍. പ്രതിരോധ സേനയുമായുള്ള (Resistance Forces) പോരാട്ടത്തില്‍ എട്ട് താലിബാന്‍ (Taliban) ഭീകരര്‍ കൊല്ലപ്പെട്ടു. 20 വര്‍ഷത്തിന് ശേഷം യുഎസ് സൈന്യം (US Force) അഫ്​ഗാനിസ്ഥാനിൽ നിന്ന്  പൂർണമായി പിന്‍മാറി മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം ഉണ്ടായത്. 

ഇപ്പോഴും താലിബാനെതിരെ ചെറുത്തു നിൽപ്പ് തുടരുന്ന അഫ്ഗാനിലെ ഏക പ്രദേശമാണ് പാഞ്ച്ഷിർ. പാഞ്ച്ഷിര്‍ ഇനിയും താലിബാന് പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിരോധ സേനയ്ക്ക് നേതൃത്വം കൊടുക്കുന്ന അഹമ്മദ് മസൂദിന്റെ വക്താവ് ഫഹിം ദഷ്തിയാണ് ആക്രമണം നടന്നുവെന്ന് സ്ഥിരീകരിച്ചത്. 

Also Read: US Troops Withdrawal: അമേരിക്കൻ സേന മടങ്ങി, വെടിയുതിർത്ത് ആ​ഘോഷിച്ച് താലിബാൻ

ഇരു വിഭാ​ഗത്തിൽ നിന്നുമുള്ള നിരവധി പേര്‍ക്ക് പരിക്കേറ്റതായും വക്താവ് സ്ഥിരീകരിച്ചു. തങ്ങളുടെ പോരാട്ടം പാഞ്ച്ഷിര്‍ പ്രവിശ്യക്ക് വേണ്ടി മാത്രമല്ലെന്നും മുഴുവന്‍ അഫ്ഗാന്‍ ജനതയ്ക്കും അവരുടെ സ്വാതന്ത്ര്യത്തിനും വേണ്ടിയാണെന്നും നേരത്തെ അഹമ്മദ് മസൂദ് വ്യക്തമാക്കിയിരുന്നു.

Also Read: ''ഇവിടെ പേടിക്കാനൊന്നുമില്ല''; സ്റ്റുഡിയോയിൽ തോക്കേന്തിയ Taliban തീവ്രവാദികൾക്ക് നടുവിൽ അവതാരകൻ | Video

ഞായറാഴ്ച പാഞ്ച്ഷിര്‍ മേഖലയിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ താലിബാന്‍ വിച്ഛേദിച്ചിരുന്നു. അഹമ്മദ് മസൂദിനൊപ്പം ചേര്‍ന്ന മുന്‍ വൈസ് പ്രസിഡന്റ് അമറുളള സലേ വിവരങ്ങള്‍ കൈമാറുന്നത് തടയാനായിരുന്നു താലിബാന്റെ നടപടി. ഓഗസ്റ്റ് 15നാണ് അഫ്​ഗാൻ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തത്. പിന്നാലെ അഷറഫ് ഗനി രാജ്യം വിട്ടപ്പോള്‍ ഇടക്കാല പ്രസിഡന്റായി അമറുള്ള സ്വയം പ്രഖ്യാപിച്ചിരുന്നു. 

താലിബാനെതിരേയുളള പോരാട്ടത്തിന് തങ്ങള്‍ക്ക് കെല്‍പ്പുണ്ടെന്ന് നേരത്തെ തന്നെ പ്രതിരോധ സേന വ്യക്തമാക്കിയിരുന്നു.

Also Read: Afghanistan: ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റിപ്പോർട്ട് നിഷേധിച്ച് താലിബാൻ

അഫ്​ഗാനിസ്ഥാനിൽ നിന്നും സൈന്യത്തിന്റെ പിന്മാറ്റം അമേരിക്ക (America) പൂർത്തിയാക്കി. 20 വർഷങ്ങൾക്ക് ശേഷം അഫ്​ഗാനിൽ നിന്നും യുഎസ് സൈന്യം (US Forces) പൂർണമായും മടങ്ങിയിരിക്കുകയാണ്. അമേരിക്കയുടെ അവസാന വിമാനവും കാബൂൾ വിമാനത്താവളം (Kabul Airport) വിട്ടു. ഇന്ത്യൻ സമയം രാത്രി 12.59നാണ് അമേരിക്കൻ അംബാസഡർ റോസ് വിൽസൺ ഉൾപ്പെടെയുള്ളവരുമായി അവസാന യുഎസ് സേനാ വിമാനം C17 പറന്നുയർന്നത്. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വലിയ ഒഴിപ്പിക്കൽ നടത്തുന്നത്. 

Also Read: Kabul Blast: ചാവേറിനെ ലക്ഷ്യമിട്ട് അമേരിക്കയുടെ റോക്കറ്റാക്രമണം; കുട്ടിയടക്കം ആറ് പേർ മരിച്ചതായി റിപ്പോർട്ട്

18 ദിവസം നീണ്ട അഫ്​ഗാനിസ്ഥാൻ (Afghanistan) ഒഴിപ്പിക്കൽ ദൗത്യം ഏറെ ദുഷ്ക്കരമായിരുന്നു. 123,000 പേരെയാണ് അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചതെന്ന് പെന്റഗൺ (Pentagon) അറിയിച്ചു.  അമേരിക്കൻ സേനാ പിന്മാറ്റം താലിബാൻ ആഘോഷിച്ചത് ആകാശത്തേക്ക് വെടിയുതിർത്ത് കൊണ്ടാണ്. ചരിത്ര ദിവസമാണിതെന്നായിരിന്നു യുഎസ് സേനാ പിന്മാറ്റം പൂർത്തിയായ ദിവസത്തെ കുറിച്ച് താലിബാൻ പറഞ്ഞത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News