ജനീവ: കൊറോണ മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ അറിയാൻ സാധിക്കുമെന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന രംഗത്ത്.  ഡയറക്ടർ ജനറൽ ടെഡ‍്രോസ് അഥനോം ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ അനുസരിച്ച് 398 രാജ്യങ്ങളിൽ നിന്നായി 5500 രോഗികളിൽ സോളിഡാരിറ്റി ട്രയൽ നടന്നു വരുന്നതായിട്ടാണ് റിപ്പോർട്ട്.  ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന് കോറോണ (Covid19 ) മരുന്നുകളുടെ പരീക്ഷണത്തിനായി രൂപപ്പെടുത്തിയ സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍.


Also read: കുട്ടികൾക്കായി കാർട്ടൂൺ ക്യാരക്ടർ മാസ്കുകൾ വിപണിയിൽ 


ഇതിന്റെ അടിസ്ഥാനത്തിൽ] അഞ്ച് ചികിത്സാ രീതികളെയാണ് നിരീക്ഷണ വിധേയമാക്കുന്നത്. സ്റ്റാൻഡേർഡ് കെയർ, റെംഡിസിവർ, ട്രംപ് നിർദ്ദേശിച്ച മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ, എച്ച്ഐവി ചികിത്സയ്ക്കായി ഉപയോ​ഗിക്കുന്ന ലോപിനാവിർ, റിറ്റോണാവിർ, ശരീരത്തിലെ പ്രോട്ടീനുകളുമായി സംയോജിച്ചുള്ള ലോപിനാവിർ, റിറ്റോണാവിർ എന്നിവയുടെ പ്രവർത്തനം എന്നീ ചികിത്സാ രീതികളാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 


Also read:ഈ നാല് പെൺകുട്ടികളുടെ ജന്മത്തിൽ അച്ഛൻ ദു:ഖിതനായിരുന്നു, പക്ഷേ ഇന്ന്..!  


മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ പരിശോധന മാസങ്ങൾക്ക് മുമ്പ് നിർത്തിവച്ചിരുന്നു. ഈ മരുന്ന് ഉപയോ​ഗിക്കുന്നതിലൂടെ പ്രത്യേകിച്ച് ​ഗുണമൊന്നുമില്ലെന്നും മാത്രമല്ല ചില പ്രത്യാഘാതങ്ങൾക്ക് സാധ്യത‌യുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഈ മരുന്ന് നിർത്തിവച്ചത്. കോറോണ രോ​ഗികൾക്ക് ഈ മരുന്ന് നൽകാൻ കഴിയുമോ എന്ന കാര്യത്തിൽ പരീക്ഷണങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്.


എന്നാൽ കൊവിഡിനെതിരെ എപ്പോൾ വാക്സിൻ കണ്ടെത്തും എന്ന കാര്യത്തിൽ പ്രവചനം നടത്തുന്നത് ബുദ്ധിശൂന്യമായ പ്രവർത്തിയാണെന്നായിരുന്നു ലോകാരോ​ഗ്യ സംഘടന എമർജൻസി പ്രോ​ഗ്രാം മേധാവി മൈക്ക് റയാന്റെ അഭിപ്രായം.