Viral Video: നീന്തല്‍കുളത്തില്‍ മുങ്ങിയ സുഹൃത്തിനെ രക്ഷിച്ച് മൂന്ന് വയസുകാരന്!!
നീന്താന്‍ ഉപയോഗിക്കുന്ന വളയ൦ കയ്യെത്തി പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി കുളത്തില്‍ വീണത്.
നീന്തല്‍ കുളത്തില്‍ മുങ്ങി താണ സുഹൃത്തിനെ രക്ഷിക്കുന്ന മൂന്നു വയസുകാരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സുഹൃത്ത് മുങ്ങിത്താഴുന്നത് കണ്ടു സമചിത്തതയോടെ പെരുമാറിയ കുട്ടിയുടെ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ബ്രസീലിലെ റയോ ഡി ജനീറോയിലാണ് സംഭവം.
കൊറോണ പ്രതിരോധ൦ വേറെ ലെവലില്‍; വൈറലായി കുമിള മനുഷ്യന്‍!!
നീന്തല്‍ കുളത്തിന് സമീപം കളിക്കുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് നീന്താന്‍ ഉപയോഗിക്കുന്ന വളയ൦ കുളത്തില്‍ വീണത്. ഇത് കയ്യെത്തി പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി കുളത്തില്‍ വീണത്. ഇതുകണ്ട് ആദ്യമോന്നു പകച്ചെങ്കിലും പിന്നീട് കൂടെയുണ്ടായിരുന്ന കുട്ടി കുളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഭവനരഹിതനെ കുടുംബത്തിനൊപ്പം ചേരാന്‍ സഹായിച്ച ദമ്പതികളുടെ കഥ!!
കൂട്ടുകാരന്റെ കയ്യില്‍ കൈയ്യെത്തി പിടിച്ച ബാലന്‍ അവനെ വലിച്ചു മുകളില്‍ എത്തിക്കുകയായിരുന്നു. ബാലന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് ര൦ഗത്തെത്തിയത്. ഈ വീഡിയോ നെഞ്ചിടുപ്പോട് കൂടി മാത്രമേ കാണാന്‍ കഴിയൂ എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
Esse vídeo serve de alerta para quem tem piscina em casa e crianças. Graças a Deus o final é feliz, pois Deus mandou a...
Posted by Poliana Console de Oliveira on Sunday, 16 August 2020
അവിഹിതം ഗൂഗിള്‍ മാപ്പില്‍; യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി!
വീട്ടില്‍ നീന്തല്‍കുളമുള്ള എല്ലാ മാതാപിതാക്കള്‍ക്കും ഇതൊരു പാഠമാകട്ടെ എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് രക്ഷകനായ ആര്‍തര്‍ എന്ന കുട്ടിയുടെ അമ്മ പറഞ്ഞത്. ആര്‍തറിന്റെ ഈ പ്രവൃത്തിയെ പ്രശംസിച്ച് സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥര്‍ ആര്‍തറിന് ട്രോഫിയും ഒരു ബാസ്ക്കറ്റ് നിറയെ ചോക്കലേറ്റും സമ്മാനമായി നല്‍കി.