കൊറോണ പ്രതിരോധ൦ വേറെ ലെവലില്‍; വൈറലായി കുമിള മനുഷ്യന്‍!!

വളരെ രസകരമായ രീതിയിലാണ് അദ്ദേഹം ആ കുമിളയെ കൈക്കാര്യം ചെയ്യുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്.

Last Updated : Aug 1, 2020, 12:22 AM IST
  • "എനിക്ക് ആ മനുഷ്യനെ അറിയില്ല, പക്ഷേ എനിക്ക് ഒന്ന് അറിയാം. ഈ ലോക്ക്ഡൗൺ ബഹളങ്ങൾ കഴിഞ്ഞു ഞാൻ അദ്ദേഹത്തിനു ഒരു ചായ സല്‍ക്കാരം നല്‍കും. ഈ സാഹചര്യത്തിൽ മറ്റുള്ളവരുടെ മുഖത്ത് ഒരു നിമിഷത്തേക്കെങ്കിലും ഒരു സന്തോഷം നിറയ്ക്കാൻ സാധിച്ചുവെങ്കിൽ അയാൾ ചെയ്തത് ഒരു വലിയ പ്രവർത്തിയാണ്." -ജനൈന്‍ പറഞ്ഞു.
കൊറോണ പ്രതിരോധ൦ വേറെ ലെവലില്‍; വൈറലായി കുമിള മനുഷ്യന്‍!!

കൊറോണ വൈറസിനെതിരെയുള്ള ഫലപ്രദമായ രക്ഷാമാർഗങ്ങൾക്ക് വേണ്ടി ആളുകള്‍ ഓൺലൈനിലും ഓഫ്ലൈനിലും തിരയുകയാണ്.

പലരും അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതും നമ്മള്‍ കണ്ടു. COVID 19 പ്രതിരോധത്തിനായി ഒരാള്‍ സ്വീകരിച്ച മാര്‍ഗമാണ് ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ബെല്‍ഗ്രെവിലെ വിക്ടോറിയ ടൌണിലാണ് സംഭവം. മെല്‍ബോണ്‍ സിറ്റിയ്ക്ക് സമീപമാണിത്.

See pics: മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വധുവായി ജീവിക്കുന്ന പുരുഷന്‍!!

ഒരു വലിയ കുമിളയുടെ ഉള്ളിലായി നില്‍ക്കുന്ന ഒരാള്‍ സാവധാനം നടന്നു നീങ്ങുകയാണ്. കാലിൽ ചെരുപ്പില്ലാതെയാണ് ഇയാള്‍ നടക്കുന്നത്. ജനൈന്‍ റിഗ്ബി എന്ന പ്രദേശവാസിയാണ് ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തത്. വളരെ രസകരമായ രീതിയിലാണ് അദ്ദേഹം ആ കുമിളയെ കൈക്കാര്യം ചെയ്യുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. വളർത്ത് എലികളെ കൂടിനുള്ളിലാക്കി പുറത്തു വിടുന്ന പോലെ ഉണ്ടെന്നാണ് ജനൈന്‍ പറയുന്നത്.

See Pics: അലക്കാന്‍ നല്‍കി മറന്ന വസ്ത്രങ്ങളില്‍ സര്‍പ്രൈസ് ഒരുക്കി വൃദ്ധദമ്പതികള്‍!!

നഗ്നപാദനായി കുമിള ഉരുട്ടി നീങ്ങുമ്പോൾ ചുറ്റുമുള്ള കട ഉടമകൾ ഒരു വിനോദം പോലെ ഇത് ആസ്വദിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് അല്‍പം രസകരമായ നിമിഷങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ടെങ്കിൽ അതൊരു വലിയ കാര്യമല്ലേ? എന്നാണ് അവര്‍ ചോദിക്കുന്നത്. നടക്കുന്നതിനിടെ 'ഞാനൊരു കുമിളക്കകത്തെ മനുഷ്യനാണ്' എന്ന് അയാള്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. 

രൺവീർ-ദീപിക ദമ്പതികള്‍ക്കിടയിലേക്ക് കുഞ്ഞതിഥി?

"എനിക്ക് ആ മനുഷ്യനെ അറിയില്ല, പക്ഷേ എനിക്ക് ഒന്ന് അറിയാം. ഈ ലോക്ക്ഡൗൺ  ബഹളങ്ങൾ കഴിഞ്ഞു ഞാൻ അദ്ദേഹത്തിനു ഒരു ചായ സല്‍ക്കാരം നല്‍കും.  ഈ സാഹചര്യത്തിൽ മറ്റുള്ളവരുടെ മുഖത്ത് ഒരു നിമിഷത്തേക്കെങ്കിലും ഒരു സന്തോഷം നിറയ്ക്കാൻ സാധിച്ചുവെങ്കിൽ അയാൾ ചെയ്തത് ഒരു വലിയ പ്രവർത്തിയാണ്." -ജനൈന്‍ പറഞ്ഞു

24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ള ഓസ്ട്രേലിയന്‍ നഗരമാണ് വിക്ടോറിയ. ആകെ 532 പുതിയ കേസുകളാണ് ഇവിടെ ഒരു ദിവസ൦ റിപ്പോര്‍ട്ട് ചെയ്തത്.

Trending News