Tokyo Covid 19: കോവിഡ് രോഗബാധയിൽ വൻ വർധനവ്; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി ജപ്പാൻ
കോവിഡ് രോഗബാധ വൻ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ വ്യാഴാഴ്ചയാണ് തീരുമാനം എടുത്തത്.
Tokyo: ജപ്പാനിൽ (Japan) കോവിഡ് രോഗബാധ (Covid 19) പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എട്ട് പ്രിഫെക്ചറുകളിലേക്ക് കൂടി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. കോവിഡ് രോഗബാധ വൻ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ വ്യാഴാഴ്ചയാണ് തീരുമാനം എടുത്തത്. ടോക്യോയിൽ ഒളിമ്പിക്സ് നടക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗബാധ പടരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
രാജ്യത്ത് കോറോണവൈറസ് അതിവേഗം പടർന്ന് പിടിക്കുകയാണ്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കുകളാണ് ജപ്പാനിൽ ഇപ്പോൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഒളിംപിക്സ് പുരോഗമിക്കുന്നതും രോഗബാധ വർധിക്കുന്നതും കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്ന രീതികളിൽ ജനങ്ങളുടെ വിശ്വാസം കുറഞ്ഞ് വരികെയാണ്.
ബുധനാഴ്ച മാത്രം ടോക്യോയിൽ 4166 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ജപ്പാനിൽ ആകെ 14,000 പേർക്ക് കൂടി ബുധനാഴ്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗബാധ വളരെ വേഗത്തിലാണ് പടരുന്നതെന്ന് സാമ്പത്തിക മന്ത്രി യസുതോഷി നിഷിമുറ പറഞ്ഞു.
ALSO READ: Covid Delta Outbreak : കോവിഡ് രോഗബാധ പടരുന്നു; വുഹാനിലെ എല്ലാവരെയും ടെസ്റ്റ് ചെയ്യാനൊരുങ്ങി ചൈന
ജപ്പാൻ കൂടാതെ ചൈന ഓസ്ട്രേലിയ എന്നിവിടങ്ങളിലും കോവിഡ് രോഗബാധ വീണ്ടും പടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഡെൽറ്റ വകഭേദമാണ് മിക്ക രാജ്യങ്ങളിലും കണ്ടെത്തിയിരിക്കുന്നത്. രോഗവ്യാപ ശേഷി കൂടുതൽ ആയതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
ചൈനയിലും (China) ഓസ്ട്രലിയയിലും വീണ്ടും കോവിഡ് രോഗബാധ സ്ഥിരീകർക്കാണ് ആരംഭിച്ചതിനെ തുടർന്ന് ഡെൽറ്റ വകഭേദം ഒരു മുന്നറിയിപ്പാണെന്ന് ലോകാരോഗ്യ സംഘടനാ പറഞ്ഞിരുന്നു. ഡെൽറ്റ വകഭേദം മൂലം കോവിഡ് രോഗബാധ സ്ഥിരീകരിക്കാൻ ആരംഭിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയയിലും ചൈനയിലും വിവിധ പ്രദേശങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...