Beijing, China: വുഹാനിലെ എല്ലാ താമസക്കാരിലും കോവിഡ് ടെസ്റ്റ് നടത്തമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ഒരു വർഷത്തിന് ശേഷം വീണ്ടും രോഗബാധ പടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ചൊവ്വാഴ്ചയാണ് അധികൃതർ ഈ വിവരം അറിയിച്ചത്.
സെൻട്രൽ ചൈനീസ് നഗരമായ വുഹാനിലെ 11 മില്യൺ ആളുകളിൽ കോവിഡ് ടെസ്റ്റ് നടത്താനാണ് ചൈന ലക്ഷ്യമിടുന്നതെന്ന് അറിയിച്ചിട്ടുണ്ട്. ഇവിടെ ഇന്നലെ 7 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഒരു വർഷത്തിന് ശേഷം രോഗബാധ വീണ്ടും പടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
ചൈനയിലും (China) ഓസ്ട്രലിയയിലും വീണ്ടും കോവിഡ് രോഗബാധ സ്ഥിരീകരിക്കാൻ ആരംഭിച്ചതിനെ തുടർന്ന് ഡെൽറ്റ വകഭേദം ഒരു മുന്നറിയിപ്പാണെന്ന് ലോകാരോഗ്യ സംഘടനാ പറഞ്ഞിരുന്നു. ഡെൽറ്റ വകഭേദം മൂലം കോവിഡ് രോഗബാധ സ്ഥിരീകരിക്കാൻ ആരംഭിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയയിലും ചൈനയിലും വിവിധ പ്രദേശങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നു.
ALSO READ: Covid Delta Variant : കോവിഡ് രോഗബാധയെ തുടർന്ന് ഓസ്‌ട്രേലിയൻ നഗരമായ ബ്രിസ്ബേനിലും ലോക്ഡൗൺ
ചൈനയിൽ വീണ്ടും രോഗം പടർന്ന് പിടിക്കുകയാണ് . ശനിയാഴ്ച 2 പ്രദേശങ്ങളിൽ കൂടി രോഗബാധ സ്ഥിരീകരിച്ചു. ഫുജിയാൻ പ്രവിശ്യ ചോങ്കിങ് എന്നിവങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. നാങ്നിങ് പ്രവിശ്യയിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
നാങ്നിങ് പ്രവിശ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ 9 ശുചീകരണ തൊഴിലാളികൾക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ പിന്നാലെ 200 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ബീജിംഗ്, ചോങ്കിംഗ് എന്നിവിടങ്ങളിലും മറ്റ് അഞ്ച് പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...