റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ മരണങ്ങൾ വളരെക്കുറവ്; യഥാർത്ഥ മരണസംഖ്യ ഇരട്ടിയിലധികം: WHO
ലോകാരോഗ്യ സംഘടന (WHO) പറയുന്നതനുസരിച്ച് 2020 ൽ COVID-19 ബാധിച്ച് മരിച്ചവരുടെ സംഖ്യ ഏറ്റവും കുറഞ്ഞത് 30 ലക്ഷ്യമെങ്കിലും ആയിരിക്കുമെന്നും, ഇതിനെക്കുറിച്ച് രാജ്യങ്ങൾ പറഞ്ഞ സംഖ്യയേക്കാൾ ഇരട്ടിയിലധികം പേർക്ക് ജീവഹാനി സംഭവിച്ചുവെന്നാണ്. WHO തലവനായ Tedros Adhanom പറയുന്നതനുസരിച്ച് വാക്സിനുകളിലെ ആഗോള അസമത്വം സ്ഥിതി കൂടുതൽ വഷളാക്കുമെന്നാണ്.
ജനീവ: കൊറോണ വൈറസ് പകർച്ചവ്യാധി മൂലമുള്ള മരണങ്ങളുടെ കണക്ക് ഇതുവരെയുള്ളത് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും യഥാർത്ഥ ചിത്രം അതിനെക്കാൾ ഭയാനകമാണ്. ലോകാരോഗ്യസംഘടന (WHO) ഇന്നലെ (Friday) പറഞ്ഞത് അനുസരിച്ച് വെള്ളിയാഴ്ച പറഞ്ഞത് 2020 ൽ COVID-19 ബാധിച്ച് മരിച്ചവരുടെ സംഖ്യ ഏറ്റവും കുറഞ്ഞത് 30 ലക്ഷ്യമെങ്കിലും ആയിരിക്കുമെന്നും, ഇതിനെക്കുറിച്ച് രാജ്യങ്ങൾ പറഞ്ഞ സംഖ്യയേക്കാൾ ഇരട്ടിയിലധികം പേർക്ക് ജീവഹാനി സംഭവിച്ചുവെന്നാണ്.
മാത്രമല്ല കൊറോണ വൈറസ് ബാധിച്ച് നേരിട്ടോ അല്ലാതെയോ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം വളരെ കുറവാണ് പുറത്തുവിട്ടിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
Also Read: Covid19: ഇന്ത്യയ്ക്ക് ഇതുവരെ 50 കോടി ഡോളറിന്റെ സഹായം നൽകിയിട്ടുണ്ടെന്ന് അമേരിക്ക
ലോകമെമ്പാടുമുള്ള മരണങ്ങളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകളേക്കാൾ വളരെ ഉയർന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ സമീറ അസ്മ (Samira Asma) പറഞ്ഞുവെന്ന് WION റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ ലോകാരോഗ്യ സ്ഥിതിവിവരക്കണക്കിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് 2020 ഡിസംബർ 31 ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള എട്ട് കോടി ഇരുപത് ദശലക്ഷത്തിലധികം ആളുകൾക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്നും 18 ലക്ഷത്തിലധികം ആളുകൾ മരിച്ചുവെന്നുമാണ്. പ്രാഥമിക കണക്കുകൾ പ്രകാരം ഈ എണ്ണം വളരെയധികം കൂടുതലാണ്.
യഥാർത്ഥ നമ്പർ 12 ലക്ഷത്തിലും കൂടുതൽ
2020 ൽ COVID-19 നേരിട്ടോ അല്ലാതെയോ ബാധിച്ച് മരിച്ചവരുടെ എണ്ണം കുറഞ്ഞത് 30 ലക്ഷത്തിലധികമാണെന്നാണ് WHO പറയുന്നത്. ഇത് രാജ്യങ്ങൾ റിപ്പോർട്ട് ചെയ്ത ഔദ്യോഗിക കണക്കുകളേക്കാൾ 12 ലക്ഷം കൂടുതലാണ്. ഏറ്റവും പുതിയ കൊറോണ മരിച്ചവരുടെ എണ്ണം 33 ലക്ഷമായി നൽകിയിട്ടുണ്ട്. അതേസമയം 2020 ലെ കണക്കനുസരിച്ച് നേരിട്ടോ അല്ലാതെയോ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം കുറവാണ് പറഞ്ഞിരുന്നത്.
Also Read: Israel-Palestine conflict: സംഘര്‍ഷത്തിന് വിരാമം, ഫലം കണ്ടത് ഈജിപ്തിന്റെ ഇടപെടല്‍
Tedros Adhanom മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
WHO തലവനായ Tedros Adhanom പറയുന്നതനുസരിച്ച് വാക്സിനുകളിൽ ആഗോള അസമത്വം നിലനിൽക്കുന്നിടത്തോളം കാലം ആളുകൾ കൊറോണയിൽ നിന്ന് മരിക്കുന്നത് തുടരുമെന്നാണ്. വാക്സിനേഷന്റെ വേഗത കൂട്ടുന്നതിനൊപ്പം വാക്സിൻ എല്ലാ രാജ്യങ്ങളിലും എത്തിച്ചേരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള ആരോഗ്യ പകർച്ചവ്യാധികൾക്കിടയിൽ 74-ാമത് ലോകാരോഗ്യ അസംബ്ലി സംഘടിപ്പിക്കാൻ സംഘടന തയ്യാറെടുക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...