രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർ രോഗം പരത്തില്ല? വിവാദപ്രസ്താവന തിരുത്തി WHO..

എന്നാൽ ആരോഗ്യരംഗത്തെ വിദഗ്ദർ ഇത് ചോദ്യം ചെയ്തതോടെയാണ് സംഘടന പ്രസ്താവന തിരുത്തിയത്.

Last Updated : Jun 10, 2020, 10:34 AM IST
രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർ രോഗം പരത്തില്ല?  വിവാദപ്രസ്താവന തിരുത്തി WHO..

രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർ രോഗം പരാതില്ലെന്ന വിവാദ പ്രസ്താവന തിരുത്തി ലോകാരോഗ്യസംഘടന. കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ WHO വക്താവ് ഡോക്ടർ മരിയ കെർക്കോവ് വിവാദ പ്രസ്താവന നടത്തിയത്. എന്നാൽ ആരോഗ്യരംഗത്തെ വിദഗ്ദർ ഇത് ചോദ്യം ചെയ്തതോടെയാണ് സംഘടന പ്രസ്താവന തിരുത്തിയത്.

രോഗലക്ഷണമില്ലാത്തവർ മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള സാധ്യത തീരെ കുറവാണെന്നായിരുന്നു മരിയ കെർക്കോവ് പറഞ്ഞത്. തൻ്റെ വാക്കുകൾ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനു ശാസ്ത്രീയ പിൻബലമില്ലെന്നും മരിയ ഇന്നലെ തിരുത്തി. ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രസ്താവനകളിലൂടെ ലോകാരോഗ്യ സംഘടന(WHO) തെറ്റിദ്ധാരണ പരത്തുകയാണെന്ന് നിരവധി ആരോഗ്യവിദഗ്ധർ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

Also Read: കാര്യങ്ങള്‍ ഏതുസമയവും കൈവിട്ട് പോകും... ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി WHO

ഇതിനുപുറമെ അമേരിക്കയും ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. സംഘടന പ്രവർത്തിക്കുന്നത് ചൈനയ്ക്ക് വേണ്ടിയാണെന്നും അമേരിക്കയുടെ ഭാഗത്തുനിന്നുമുള്ള ധനസഹായം ഉപേക്ഷിക്കുകയാണെന്നും ട്രംപ്(Donald Trump) പറഞ്ഞിരുന്നു.

Trending News