മെല്‍ബണ്‍: സെല്‍ഫി എടുക്കുന്നതിനിടയില്‍ പാറക്കെട്ടില്‍ നിന്ന് കടലിലേക്ക് വീണ് ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. ഇരുപത് വയസുകാരനായ അങ്കിത് ആണ് അപകടത്തില്‍പ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പ്രമുഖ വിനോദ സഞ്ചാര നഗരമായ ആല്‍ബനിയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടയിലാണ് കാല്‍ വഴുതി നാല്‍പ്പത് മീറ്റര്‍ ആഴമുള്ള ചെങ്കുത്തായ ചെരിവിലേക്ക് വീഴുകയായിരുന്നു. ഉടനെ തെരച്ചില്‍ നടത്തിയെങ്കിലും ഒരു മണിക്കൂറിന് ശേഷം അങ്കിതിന്‍റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. 


പെര്‍ത്തിലെ സര്‍വകാലാശാലയില്‍ വിദ്യാര്‍ത്ഥിയായിരുന്നു അങ്കിത്. അഞ്ചു പേരടങ്ങുന്ന സംഘമായിരുന്നു ബീച്ചിലെത്തിയത്.