കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അസാധാരണമായ ഒരു ജീവിതശൈലിയാണ് ലോകം മുഴുവനുമുള്ള ജനങ്ങള്‍ തുടരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകദേശം മൂന്ന്‌ മാസങ്ങളായി ഇതുവരെ ശീലിച്ചിട്ടില്ലാത്ത ചില കാര്യങ്ങളും നമ്മള്‍ ചെയ്ത് വരികയാണ്‌. മാരകമായ വൈറസ് ബാധിച്ച പല രാജ്യങ്ങളും ലോക്ക്ഡൌണിലാണ്. ആവശ്യ സേവനങ്ങള്‍ മാത്രമാണ് എല്ലായിടത്തുമുള്ളത്.


ജീവിതം എപ്പോള്‍ സാധാരണ നിലയിലേക്ക് മാറുമെന്ന് മനസിലാക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥ. എന്നാല്‍, നമ്മുടെ വസ്ത്രധാരണ ശൈലിയില്‍ ഒരു പ്രധാന പങ്കു ഇനി മുതല്‍ മാസ്ക്കുകള്‍ക്കുണ്ടെന്ന കാര്യം മാത്രം ഉറപ്പാണ്. 


അങ്ങനെ ഒരു ഡിസൈനര്‍ തയാറാക്കിയ മാസ്ക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇറ്റലി സെനിഗാല്ലിയയിലെ എലെക്സ ബീച്ച് വെയര്‍ ഉടമസ്ഥയായ ടിസിയാന സ്കാരമുസോയാണ് 'ട്രിക്കിനി' എന്ന പുതിയ കണ്ടുപിടുത്തതിന് പിന്നില്‍. 


പുറത്തിറങ്ങാന്‍ മാസ്ക് നിര്‍ബന്ധം; ലംഘിക്കുന്നവര്‍ക്ക് 40 ലക്ഷം വരെ പിഴ!


 


എന്താണ് ട്രിക്കിനി?


ഫേസ്മാസ്ക് ഉള്‍പ്പെടുന്ന ബിക്കിനിയാണ് ട്രിക്കിനി. ബിക്കിനിയുടെ അതേ ഡിസൈനില്‍ തന്നെയാണ് ഫേസ്മാസ്ക്കുകള്‍ തയാറാക്കിയിരിക്കുന്നത്. 


ഒരു നേരംപോക്കിനായി ടിസിയാന തയാറാക്കിയ ട്രിക്കിനിയിപ്പോള്‍ എന്താണെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ ഹിറ്റാണ്. 


ഇറ്റാലിയന്‍ സര്‍ക്കാര്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീടിനുള്ളില്‍ കഴിയേണ്ട അവസ്ഥയായിരുന്നു, ഈ സമയം ചുമ്മാ കളയണ്ട എന്ന ടിസിയാനയുടെ തീരുമാനമാണ് വസ്ത്ര നിര്‍മ്മാണത്തിനു പിന്നില്‍. 


ഓഗസ്റ്റില്‍ അതിവര്‍ഷം; മുന്നറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി


 


ലോക്ക്ഡൌണിന്വ തുടര്‍ന്ന് ടിസിയാനയ്ക്ക് തന്‍റെ കട അടച്ചിടേണ്ടതായി വന്നു. ഇത് ബിസിനസിനെ സാരമായി ബാധിക്കുകയും വേനല്‍കാലത്തെ ബിക്കിനി നിര്‍മ്മാണം അവതാളത്തിലാകുകയും ചെയ്തു. 


എന്നാല്‍, വെല്ലുവിളികളെ മറികടന്ന് വീട്ടില്‍ തന്നെ തന്‍റെ വസ്ത്ര നിര്‍മ്മാണം തുടരാന്‍ ടിസിയാന തീരുമാനിക്കുകയായിരുന്നു. 


താന്‍ ഡിസൈന്‍ ചെയ്ത ട്രിക്കിനിയണിഞ്ഞു നില്‍ക്കുന്ന മക്കളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ടിസിയാനയുടെ പുതിയ നിര്‍മ്മാണം വൈറലായത്.