ദോഹ: മാസ്ക് വയ്ക്കാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നവരില്‍ നിന്നും വന്‍ തുക പിഴ ഈടാക്കാനൊരുങ്ങി ഖത്തര്‍!
മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്നും രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കാനാണ് ഖത്തറിന്‍റെ തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് മാസ്ക് നിരബന്ധമാക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്.
കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനാരോഗ്യ മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. കൊറോണ പ്രതിരോധത്തിനായി സ്വീകരിക്കേണ്ട കര്‍ശന നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. \
മലയാളികള്‍ നാട്ടിലെത്തും മുന്‍പ് സമ്പത്ത് വീട്ടിലെത്തി; ഗവര്‍ണര്‍ക്ക് പരാതി!
പൗരനും പ്രവാസിയ്ക്കും ഒരുപോലെ ബാധകമായ നിയമങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. എന്ത് ആവശ്യത്തിന് പുറത്തിറങ്ങിയാലും മാസ്ക് ധരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, വാഹങ്ങളില്‍ തനിയെ യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിയമത്തില്‍ ഇളവുണ്ടാകും.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്നു മാസം വരെ ജയില്‍ വാസവും അവരില്‍ നിന്നും രണ്ട് ലക്ഷം റിയാല്‍ (ഏകദേശം 40 ലക്ഷം രൂപ) വരെ പിഴ ഈടാക്കുകയും ചെയ്യും. മെയ് 17 ഞായര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റങ്ങള്‍ ഉണ്ടാകില്ല.