ന്യൂഡൽഹി: ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയെന്ന് അമേരിക്കൽ ജിയോളജിക്കൽ സർവ്വേ വിശദീകരിക്കുന്നു. കടലിനടിയിലാണ് ഭൂചലനം ഉണ്ടായത്. ഇതോടെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

1000 കി.മി വരെയും തിരകൾ ആഞ്ഞടിക്കാമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിക്കുന്നുണ്ട്. ഇന്തോനേഷ്യയിലെ മോമറി പട്ടണത്തൽ നിന്നും അഞ്ച് കിലോ മീറ്റർ അകലെയാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം.


ALSO READ : വിവാദങ്ങളില്‍ ഇടം പിടിച്ച ഹാഗിയ സോഫിയയുടെ മനോഹരമായ ചിത്രങ്ങള്‍ കാണാം...


അതേസമയം സുമദ്രാന്തർ ചലനമായതിനാൽ വലിയ തോതിലുള്ള അപകടങ്ങൾ ഉണ്ടാവില്ലെന്നാണ് വിലയിരുത്തുന്നത്. ഭൂമി ശാസ്ത്രപരമായി ടെക്റ്റോണിക് പ്ലേറ്റുകളുടെ കൂട്ടിയിടിയാണ് ഇന്തോനേഷ്യയിലെ ഭൂചലനങ്ങൾക്ക് പിന്നിലെന്ന് വിലയിരുത്തുന്നു. 


ALSO READ : കാണാതായ ആ വിഗ്രഹവും ലണ്ടനിലെ വീട്ടിൽ : ഉടൻ തിരിച്ചെത്തിക്കാൻ നടപടി


ജപ്പാനിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യയിലൂടെയും പസഫിക് തടത്തിലൂടെയും വ്യാപിച്ചുകിടക്കുന്ന പസഫിക് "റിംഗ് ഓഫ് ഫയർ" ൻറെ  സ്ഥാനവും കാരണം ഇന്തോനേഷ്യയിലെ  ഭൂകമ്പങ്ങൾക്ക് കാരണമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.