ന്യൂ ഡൽഹി: പാകിസ്ഥാനിലെ ന്യൂനപക്ഷ ഭീകരതക്കെതിരെ അവിടുത്തെ ന്യൂനപക്ഷ സമുധായങ്ങളുടെയും മനഷ്യവകാശ പ്രവർത്തകരുടെയും വിമർശനങ്ങൾക്കിടെ വീണ്ടും ഹിന്ദു പെൺക്കുട്ടികളെ തട്ടി കൊണ്ടുപോയി നിർബന്ധിച്ചും ഭീഷിണിപ്പെടുത്തിയും ഇസ്ലാമിലേക്ക് മതം മാറ്റുന്നു. കഴിഞ്ഞ ദിവസം രണ്ട് ഹിന്ദു പെൺക്കുട്ടികളെയാണ് പാകിസ്ഥാനിൽ തട്ടി കൊണ്ടുപോയി ഭീഷിണിപ്പെടുത്തി ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹം ചെയ്ത്. രണ്ട് ദിവസത്തിന്റെ വ്യത്യാസത്തിലാണ് ഇരുസംഭവങ്ങളും പാകിസ്ഥാനിൽ അരങ്ങേറിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബലൂചിസ്ഥാൻ (Balochistan) പ്രവശ്യ സ്വ​ദേശിനിയായ എക്ത കുമാരി എന്ന് പേരുള്ള ഹിന്ദു പെൺക്കുട്ടിയെ അബ്​ദുൾ ഖാലിക്ക് എന്ന് മുസ്ലിം വിഭാഗത്തിൽപ്പെട്ടയാൾ സിന്ധ് പ്രവശ്യയിലേക്ക് തട്ടി കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്ത്. അധ്യാപികയായ എക്തയെ ഖാലിക്കിനായി യാർ മുഹ​മ്മദ് ഭട്ടോയെന്ന ആളാണ് തട്ടി കൊണ്ട് പോയതെന്ന് പിതാവ് അനിൽ കുമാർ അറിയിച്ചു. ഖാലിക്കിന് പാകിസ്ഥാൻ സൈന്യവുമായി നേരിട്ട് ബന്ധമുണ്ടന്നാണ് ബലൂചിസ്ഥാനിൽ നിന്നുള്ള വൃത്തങ്ങൾ അറിയിക്കുന്നത്. സിന്ധിൽ വെച്ച് എക്തയെ നിർബന്ധിച്ച് മതം മാറ്റി അയിഷാ എന്ന് പേര് നൽകിയാണ് വിവാഹം ചെയ്തത്.


ALSO READ: സുലൈമാനിയുടെ കൊലയാളികൾ ഭൂമി സുരക്ഷിതമായി ജീവിക്കില്ലെന്ന് Iran


ജമാ ബാസാർ സ്വദേശിനിയായ ധനി കൊഹ്ലാഹി എന്ന് പേരുള്ള പെൺക്കുട്ടിയെയാണ് തട്ടി കൊണ്ടു പോയി ഇസ്ലാമിലേക്ക് മതം (Forced Conversion) മാറ്റിയ രണ്ടാമത്തെ ഹിന്ദു പെൺക്കുട്ടി. എന്നാൽ പെൺക്കുട്ടിയെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സംഭവത്തിൽ പാകിസ്ഥാനി പൊലീസ് കേസെടുത്തിട്ടുമില്ല. പെൺക്കുട്ടിയുടെ മാതാപിതാക്കൾക്ക് പൊലീസ് കേസ് കൊടുക്കാൻ സാധിക്കുന്നില്ലയെന്നാണ് വിവിധ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.


ALSO READ: ബോക്കോഹറാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി


തുടരെ തുടരെയുള്ള പെൺക്കുട്ടികളെ തട്ടികൊണ്ടു പോകാറുള്ള സംഭവ വികാസങ്ങളെ തുടർന്ന് പാകിസ്ഥാനിലെ ഹിന്ദു സമുധായങ്ങൾ തങ്ങളുടെ സുരക്ഷയ്ക്കായി പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് (Imran Khan) അവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സംഭവങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ യാതൊരു വിധത്തിലുള്ള നടപടികൾ സ്വീകരിക്കുന്നില്ലയെന്നാണ് ഹിന്ദു സമുധായങ്ങൾ അറിയിക്കുന്നത്. കേസ് നൽകുന്നവരുടെ ജീവൻ ഭീഷിണി ഉയർത്തും വിധമാണ് ഈ കൂട്ടരുടെ അവിടുത്തെ സ്വാധീനവും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.