Covaxin | കോവാക്സിന് അംഗീകാരം നൽകി യുകെ; വാക്സിനെടുത്തവർക്ക് നവംബർ 22 മുതൽ ക്വാറന്റൈൻ വേണ്ട
കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതിന് പിന്നാലെയാണ് യുകെ അംഗീകാരം നൽകിയത്
ലണ്ടൻ: കോവാക്സിന് (Covaxin) അംഗീകാരം നൽകി യുകെ. കോവാക്സിൻ സ്വീകരിച്ചവർക്ക് നവംബർ 22ന് ശേഷം യുകെയിൽ പ്രവേശിക്കുന്നതിന് ക്വാറന്റൈൻ നിർബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതിന് പിന്നാലെയാണ് യുകെ അംഗീകാരം (UK Approved) നൽകിയത്.
അംഗീകാരം നൽകിയ വാക്സിനുകളുടെ പട്ടികയിൽ കോവാക്സിനും ഉൾപ്പെടുത്തുമെന്ന് യുകെ സർക്കാർ വ്യക്തമാക്കി. കോവാക്സിൻ സ്വീകരിച്ചവർക്കും നവംബർ 22 മുതൽ യുകെയിൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ട്വിറ്ററിലൂടെ അറിയിച്ചു.
കോവിഷീൽഡ് വാക്സിന് യുകെ കഴിഞ്ഞ മാസം തന്നെ അംഗീകാരം നൽകിയിരുന്നു. കോവാക്സിന് പുറമേ ചൈനയുടെ സിനോവാക്, സിനോഫാം വാക്സിനുകൾക്കും യുകെയുടെ അംഗീകാരം ലഭിച്ചു. നവംബർ 22ന് പുലർച്ചെ നാല് മണി മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.
കോവാക്സിൻ സ്വീകരിച്ചവർക്ക് ഘട്ടംഘട്ടമായി മാത്രമേ അനുമതി നൽകൂവെന്നായിരുന്നു ബ്രിട്ടന്റെ മുൻ നിലപാട്. ലോകാരോഗ്യ സംഘടന കോവാക്സിന് അംഗീകാരം നൽകിയ സാഹചര്യത്തിൽ അമേരിക്കയും പ്രവേശനാനുമതി നൽകിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് വാക്സിന് ആഗോള അംഗീകാരത്തിനായി ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്.
ALSO READ: Covaxin : കോവാക്സിൻ സ്വീകരിച്ചവരെ നവംബർ 8 മുതൽ അമേരിക്കയിൽ പ്രവേശിപ്പിക്കും
പിന്നീട് ചേർന്ന ലോകാരോഗ്യസംഘടനയുടെ വിദഗ്ധസമിതി പരീക്ഷണത്തിന്റെ കൂടുതൽ വിവരങ്ങൾ കമ്പനിയിൽ നിന്ന് തേടിയിരുന്നു. ഇക്കാര്യങ്ങൾ കൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ഈ മാസം ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...