ന്യുയോര്‍ക്ക്:കൊറോണ പ്രതിരോധത്തിന് ലോകരാഷ്ട്രങ്ങള്‍ക്ക് സഹായം നല്‍കിയതിന് ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ,


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎന്‍ സെക്രട്ടറി ജെനറല്‍ അന്റോണിയൊ ഗുട്ടെറസ്‌ ഇന്ത്യയെ അഭിനന്ധിച്ച് കൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്,
''വൈറസിനെതിരായ പോരാട്ടത്തില്‍ ആഗോള തലത്തില്‍ ഐക്യദാര്‍ഡ്യം വേണം,എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ 
സഹായിക്കാന്‍ സന്നദ്ധരാകണം,ഇങ്ങനെ മറ്റ് രാജ്യങ്ങളെ സഹായിക്കുന്നവര്‍ക്ക്‌ സല്യൂട്ട് നല്‍കുന്നു"


അമേരിക്ക,മൌറീഷ്യസ്,സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇതിനോടകം മരുന്ന് എത്തിച്ചിട്ടുണ്ട്.
അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍,ഭുട്ടാന്‍,ബംഗ്ലാദേശ്,നേപ്പാള്‍,മാലിദ്വീപ്‌,ശ്രീലങ്ക,മ്യാന്മാര്‍ എന്നീ രാജ്യങ്ങള്‍ക്കും 
ഇന്ത്യ സഹായം നല്‍കി,ഈ രാജ്യങ്ങളുടെ കൊറോണ പ്രതിരോധം ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശത്താലാണ് നടക്കുന്നത്.
സാംബിയ,ഡോമനിക്കന്‍ റിപ്പബ്ലിക്,നൈജര്‍,മഡഗാസ്ക്കാര്‍,ഉഗാണ്ട,ബുര്‍ക്കിനോ ഫാസോ,ഈജിപ്റ്റ്,കോങ്ഗോ,മാലി,അര്‍മേനിയ,
ജോര്‍ദാന്‍,കെനിയ,നെതര്‍ലാന്‍ഡ്,ഒമാന്‍,പെറു എന്നീ രാജ്യങ്ങള്‍ക്കും ഇന്ത്യ മരുന്ന് നല്‍കും.ഈ രാജ്യങ്ങളൊക്കെ 
ഇന്ത്യക്ക് നന്ദി അറിയിച്ചിട്ടുണ്ട്.


Also Read:മഹാമാരിയെ അതിജീവിക്കുക തന്നെചെയ്യും-പ്രധാനമന്ത്രി


അതിനിടെ ഇന്ത്യ കൊറോണ വൈറസിനെതിരെ നടത്തുന്ന പ്രതിരോധത്തെ അഭിനന്ദിച്ച് കൊണ്ട് എല്ലാ ഇന്ത്യക്കാര്‍ക്കും 
ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വിറ്റ്സര്‍ലാന്‍ഡിലെ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ ആയിരം മീറ്റര്‍ വലിപ്പത്തില്‍ 
ഇന്ത്യയുടെ ദേശീയ പതാക പ്രദര്‍ശിപ്പിച്ചു.ലോകം ഇന്ത്യയെ കൊറോണ പ്രതിരോധത്തില്‍ മാതൃകയാക്കുകയാണ്.
ലോകത്തിന് ഇന്ത്യയാണ് വഴികാട്ടി,മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന സഹായം അന്തരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് 
ഏറെ അഭിനന്ദനങ്ങളാണ് നേടികൊടുക്കുന്നത്.ഇന്ത്യ കൊറോണയ്ക്കെതിരെ പോരാട്ടത്തിലാണ്,മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യയാണ് 
പ്രതിരോധത്തിന്റെ കരുത്ത് നല്‍കുന്നത്.കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 
പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ ഇന്ത്യയില്‍ തുടരുകയാണ്.സാമൂഹിക അകലം,ലോക്ക് ഡൌണ്‍,യാത്രാനിയന്ത്രണം,ആരോഗ്യപ്രവര്‍ത്തനം 
എന്നിവയിലൊക്കെ ഇന്ത്യയെ നിരവധി രാജ്യങ്ങള്‍ മാതൃകയാക്കുകയാണ്.