മഹാമാരിയെ അതിജീവിക്കുക തന്നെചെയ്യും-പ്രധാനമന്ത്രി

കൊറോണ വൈറസ്‌ മഹാമാരിയെ മനുഷ്യന്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി,

Last Updated : Apr 18, 2020, 05:32 PM IST
മഹാമാരിയെ അതിജീവിക്കുക തന്നെചെയ്യും-പ്രധാനമന്ത്രി

ന്യൂഡല്‍ഹി:കൊറോണ വൈറസ്‌ മഹാമാരിയെ മനുഷ്യന്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി,

ട്വീറ്ററില്‍ കൊറോണ വൈറസിനെതിരെ വിവധ മേഖലയില്‍ ഉള്ളവരുടെ പോരാട്ടത്തെ അഭിനന്ദിച്ച് കൊണ്ടാണ് പ്രധാനമന്ത്രി ഇങ്ങനെ അഭിപ്രായപെട്ടത്,
കോവിഡ് 19 നെതിരെ ലോകം ഒറ്റകെട്ടായി പോരാടുകയാണെന്നും തീര്‍ച്ചയായും മനുഷ്യന്‍ ഈ മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യുമെന്നും 
പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിയുടെ ട്വീറ്റ് പങ്ക്വെച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

കോവിഡ് 19 നെതിരെ പോരാടുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഐക്യദാര്‍ഡ്യം അറിയിച്ച് കൊണ്ട് സ്വിറ്റ്സര്‍ലന്‍ഡിലെ മാറ്റര്‍ഹോണ്‍ പര്‍വത്തത്തില്‍ 
ആയിരം മീറ്റര്‍ വലുപ്പത്തില്‍ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിക്കുന്ന ദൃശ്യം അടക്കമായിരുന്നു എംബസി ട്വീറ്റ് ചെയ്തത്.

 

 

പ്രധാനമന്ത്രി കൊറോണ വൈറസിനെതിരെ വിവിധ വകുപ്പുകളും മന്ത്രിമാരും നടത്തുന്ന പോരാട്ടങ്ങളെയും ലോക്ക് ഡൌണ്‍ കാലത്തില്‍ ജനങ്ങളുടെ 
ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെയും പ്രശംസിച്ച് കൊണ്ടും ട്വീറ്റ് ചെയ്തു.

Trending News