Paris: റഷ്യ - ഉക്രയിൻ (Russia - Ukraine) അതിർത്തി പ്രശ്‌നങ്ങൾ രൂക്ഷമാകുന്നതിടയിക്ക് കരിങ്കടലിൽ 2 യുദ്ധ കപ്പലുകൾ എത്തിക്കാനുള്ള തീരുമാനത്തിൽ നിന്ന് അമേരിക്ക പിന്മാറി. ബുധനാഴ്ചയാണ് ഉക്രയിനിലെ  ഉദ്യോഗസ്ഥർ വിവരം പുറത്ത് വിട്ടത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ബുധനാഴ്ചയാണ് ആദ്യ യുദ്ധകപ്പൽ കരിങ്കടലിൽ എത്തിക്കാൻ അമേരിക്ക തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ തീരുമാനം പിൻവലിയ്ക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇത് മറ്റൊരു തീയതിയിലേക്ക് മാറ്റി വെച്ചതായി ഇനിയും വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് യുഎസിന്റെ (US) യുദ്ധക്കപ്പലുകൾ കരിങ്കടലിൽ എത്താൻ അനുമതി നൽകിയതായി തുർക്കി അറിയിച്ചത്. മാത്രമല്ല ഇവ മെയ് 4 വരെ കരിങ്കടലിൽ തന്നെ ഉണ്ടാകുമെന്നും തുർക്കി അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ തീരുമാനം റദ്ദാക്കിയതിനെ കുറിച്ചോ മാറ്റി വെച്ചതിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.


ALSO READ: Johnson & Johnson: ജോണ്‍സണ്‍ & ജോണ്‍സണ്‍ പുറത്തിറക്കിയ Covid Vaccine ന് വിലക്ക്


അമേരിക്ക (America) സ്ഥിതിഗതികൾ വ്യക്തമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് റഷ്യയ്ക്ക് വ്യക്തമായ സന്ദേശം നൽകാനാണ് അമേരിക്ക യുദ്ധക്കപ്പലുകൾ കരിങ്കടലിൽ എത്തിക്കാൻ തീരുമാനിച്ചതെന്ന്  അഭ്യൂഹങ്ങളുണ്ടായിരുന്നു. 


മുമ്പ്  അടുത്ത് ലോകമഹായുദ്ധത്തിന് (World War) ഇനി നാല് ആഴ്ചകള്‍ മാത്രമെന്ന് മുന്നറിയിപ്പുമായി Europe ലെ സൈനിക നിരീക്ഷകര്‍ രംഗത്തെത്തിയിരുന്നു. Russia യും Ukraine നും തമ്മിലുള്ള അതിര്‍ത്തി പ്രശ്നമാണ് അടുത്ത ലോകമഹായുദ്ധത്തിന് കാരണമെന്ന് ഈ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയത്. 


ALSO READ: Russia-Ukraine Border Crisis : മൂന്നാം ലോകമഹായുദ്ധത്തിലേക്ക്, മുന്നറിയിപ്പുമായി യുറോപ്പിലെ സൈനിക നിരീക്ഷകര്‍


 ഉക്രെയിന്‍ (Ukraine) അതിര്‍ത്തിയില്‍ പ്രകോപന പരമായി റഷ്യ 4000ത്തോളെ സൈനികരെ വിന്യസിച്ചതാണ് ഇപ്പോള്‍ അടുത്ത യുദ്ധത്തിനുള്ള ചര്‍ച്ചയ്ക്കായി വന്നിട്ടുള്ളത്. നിലവിലെ സഹചര്യം തുടര്‍ന്നാല്‍ ഒരു മാസത്തിനുള്ള ഒരു ലോകമഹായുദ്ധം തന്നെ പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് റഷ്യ സൈനിക നിരീക്ഷകനായ പാവേല്‍ ഫെല്‍ഗെന്‍ഹൗര്‍ ജാഗ്രത അറിയിച്ചത്.


ALSO READ: US Afghanistan ൽ നിന്ന് മുഴുവൻ സേനയെ പിൻവലിക്കുന്നു, ബൈഡന്റെ തീരുമാനം ഇന്ന് ഉണ്ടായേക്കും


കഴിഞ്ഞ ആഴ്ചയില്‍ റഷ്യയുടെ (Russia) നീക്കത്തെ യുക്രെയിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് റസ്ലാന്‍ ഖോംചാക്ക് എതിര്‍ത്തിരുന്നു. യുക്രയിന് അതിര്‍ത്തിക്ക് സമീപം സേനയെ പടിതുയര്‍ത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ റഷ്യ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. റഷ്യ പ്രകേപനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഉക്രയിന്‍ കുറ്റപ്പെടുത്തുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക