Covid വാക്സിൻ പേറ്റന്റ് ഒഴിവാക്കുന്നതിനെ തുടർന്നുള്ള US - Germany തർക്കം: കോവിഡ് പ്രതിരോധത്തെ അപകടത്തിലാകുന്നു
ഇത് പേറ്റന്റ് ഒഴിവാക്കാനുള്ള പ്രൊപോസൽ പാസ്സാക്കാൻ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ വേണ്ട അനുവാദം ഇല്ലാതാകുകയും കോവിഡ് പ്രതിരോധം വൻ പ്രതിസന്ധിയിൽ എത്തുകയും ചെയ്യും.
അമേരിക്ക കോവിഡ് വാക്‌സിന്റെ (Covid Vaccine)പേറ്റന്റ് ഒഴിവാക്കുന്നതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ തീരുമാനത്തെ ശക്തമായി എതിർത്ത് കൊണ്ട് ജർമ്മനി രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച്ചയാണ് ജർമനി തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചത്. ഇത് പേറ്റന്റ് ഒഴിവാക്കാനുള്ള പ്രൊപോസൽ പാസ്സാക്കാൻ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ വേണ്ട അനുവാദം ഇല്ലാതാകുകയും കോവിഡ് പ്രതിരോധം വൻ പ്രതിസന്ധിയിൽ എത്തുകയും ചെയ്യും.
ധനിക രാജ്യങ്ങൾ കൂടുതൽ വാക്‌സിനുകൾ സൂക്ഷിച്ച് വെക്കാൻ ശ്രമിച്ചതും വളരെയധികം വിമർശനം നേരിട്ടിരുന്നു, ഇത് മൂലം വളരെയധികം രാജ്യങ്ങൾക്ക് ശരിയായി വാക്‌സിനേഷൻ (Vaccination) നടത്താനും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. അതെ സമയം ഫൈസറിന്റെ സിഇഒ ആയ ആൽബർട്ട് ബൗർലയും പേറ്റന്റ് ഒഴിവാക്കാനുള്ള തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
ഇന്റലെക്ചറുല് പ്രോപ്പർട്ടി എന്നതിനേക്കാൾ പേറ്റന്റ് ഒഴിവാക്കുന്നത് വാക്‌സിന്റെ നിർമാണത്തെ അതിരൂക്ഷമായി ബാധിക്കുമെന്നാണ് ബൗർല പറയുന്നത്. വാക്‌സിന്റെ പേറ്റന്റ് നിർത്തലാക്കാനുള്ള തീരുമാനത്തെ ലോകാരോഗ്യ സംഘടനയും സ്വീകരിച്ചിരുന്നു. യുഎസിനെ കൂടാതെ റഷ്യയും വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കാൻ സമ്മതം അറിയിച്ചിട്ടുണ്ട്.
ഇതിനെ അനുകൂലിച്ച് യൂറോപ്യന്‍ യൂണിയനും ഇപ്പോൾ രാഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ വ്യക്തമാക്കി. ന്യൂസിലന്‍ഡും (New Zealand) തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ട്. എന്നാല്‍ ജര്‍മനി, യുകെ, സ്വിറ്റ്സര്‍ലന്‍ഡ്, ബ്രസീല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് പേറ്റന്റ് ഒഴിവാക്കുന്നതിനെ അനുകൂലികാത്തത്.
ALSO READ: Covid Vaccine പേറ്റന്റ് ഒഴിവാക്കാൻ അമേരിക്ക; നീക്കം കമ്പനികളുടെ എതിർപ്പ് അവഗണിച്ച്
കോടിക്കണക്കിന് ഡോസ് വാക്‌സിന്‍ ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് ഇനിയും ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് പേറ്റന്റ് എടുത്തുകളയുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ (European Union) തയ്യാറാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ കാര്യക്ഷമമായും പ്രായോഗികമായും അഭിമുഖീകരിക്കുന്നതിനുള്ള ഏത് മാര്‍ഗത്തെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്നും ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു.
പേറ്റന്റ് ഒഴിവാക്കുന്നത് ആഗോളതലത്തില്‍ വാക്സിന്‍ (Vaccine) നിര്‍മാണം വര്‍ധിപ്പിക്കും എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടയ്ക്ക് സമര്‍പ്പിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് അമേരിക്ക ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുത്തത്. ഇക്കാര്യം കഴിഞ്ഞ ദിവസം ബൈഡന്‍ ഭരണകൂടം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...