വാഷിങ്ടൺ: ക്യാപിറ്റോൾ മന്ദിരത്തിന് നേരെയുള്ള കലാപത്തിന് ആഹ്വാനം ചെയ്ത് എന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ ഇംപീച്ചമെന്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. 25-ാം ഭേദഗതി പ്രകാരം പുറത്താക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭയിൽ അവതിരപ്പിച്ചു. കലാപത്തിന് മുന്നോടിയായി ട്രമ്പ് തന്റെ അനുകൂലികളോട് നിയമവിരുദ്ധ നടപടികൾക്ക് ആഹ്വാനം ചെയ്തതായി ഡെമൊക്രാറ്റുകൾ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ യുഎസ് ഭരണഘടനയുടെ 25-ാം ഭേദ​ഗതി പ്രകാരം ട്രമ്പിനെ പുറത്താക്കാനുള്ള ഡെമൊക്രാറ്റുകളുടെ നീക്കത്തെ റിപ്പബ്ലിക്കൻ അം​ഗങ്ങൾ എതിർത്തു. അസ്ഥരിമായ ട്രമ്പിന്റെ (Donald Trump) ഓരോ പ്രവർത്തനങ്ങൾ രാജ്യത്തിന് ദോഷമായി ബാധിക്കുമെന്ന് സ്പീക്കർ നാൻസി പെലോസി പ്രമേയ അവതരണത്തിനിടെ പറഞ്ഞു. ട്രമ്പിനെ സങ്കീർണമായ നിലപാടുകൾ അമേരിക്കയെയും തങ്ങളുടെ ജനാധിപത്യത്തെയും അപകടത്തിലേക്ക് നയിക്കുമെന്ന് പെലോസി ആവർത്തിച്ചു. നാളെയാണ് വോട്ടെടുപ്പ്.


ALSO READ: 'തലകുനിച്ച് അമേരിക്ക' ; ക്യാപിറ്റോളിൽ Trump അനുകൂലികളുടെ കലാപം


വോട്ടെടുപ്പിന് ശേഷം യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന് 24 മണിക്കൂർ സമയ നൽകാമെന്നും അതിനുള്ളിൽ 25-ാം ഭേദ​ഗതി പ്രകാരം ട്രമ്പിനെ ആയോ​ഗ്യനാക്കി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള നടപടികൾ എടുക്കണമെന്ന് പെലോസി അറിയിച്ചു. അല്ലാത്തപക്ഷം ഡെമൊക്രാറ്റുകൾ ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകുമെന്ന് പെലോസി പറഞ്ഞു.  ഇത് രണ്ടാം തവണയാണ് ട്രമ്പിനെതിരെ യുഎസ് കോൺ​ഗ്രസിൽ ഇംപീച്ച്മെന്റ് (Impeachment)നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നത്.


ALSO READ: അവസാനം തോറ്റു എന്ന് സമ്മതിച്ച് Trump ; ജോ ബൈഡന്റെ വിജയം കോൺ​ഗ്രസ് അം​ഗീകരിച്ചു


അതേസമയം ഇംപീച്ച്മെന്റ് നടപടിയിലേക്ക് പ്രവേശിക്കുന്ന പ്രതിനിധി സഭയിലുള്ള ഡെമൊക്രാറ്റുകളുടെ നടപടികളെ നിയുക്ത പ്രസിഡന്റെ ജോ ബൈഡൻ (Joe Biden) പൊതുവായി പിന്തുണ അറിയിച്ചിട്ടില്ല. ട്രമ്പാകട്ടെ കലാപത്തിന് ശേഷം ഇതുവരെ പൊതുവേദയിലെത്തി യാതൊരു അഭിപ്രായവും പറഞ്ഞിട്ടിമില്ല. കലാപത്തിന് ശേഷം ട്രമ്പിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.