Covid Vaccine : വാക്‌സിൻ സ്വീകരിച്ച ഗർഭിണികൾ ജനിക്കുന്ന കുട്ടികളിലേക്കും ആന്റിബോഡി പകരും
അമേരിക്കൻ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി മെറ്റേർണൽ ഫീറ്റൽ മെഡിസിൻ എന്ന മാഗസിനിൽ ബുധനാഴ്ചയാണ് പഠനം പബ്ലിഷ് ചെയ്തത്.
mRNA വാക്സിൻ (Vaccine) സ്വീകരിച്ച ഗർഭിണികൾ (Pregnant) തങ്ങൾക്ക് ജനിക്കുന്ന കുട്ടികളിലേക്കും ആന്റിബോഡി പകർന്ന് നൽകുമെന്ന് പുതിയ പഠനം കണ്ടെത്തി. അമേരിക്കയിൽ നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. അമേരിക്കൻ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി മെറ്റേർണൽ ഫീറ്റൽ മെഡിസിൻ എന്ന മാഗസിനിൽ ബുധനാഴ്ചയാണ് പഠനം പബ്ലിഷ് ചെയ്തത്.
പഠനം പ്രകാരം mRNA വാക്‌സിൻ സ്വീകരിച്ച ഗർഭിണികൾക്ക് ജനിക്കുന്ന കുട്ടികൾക്ക് വൻതോതിൽ വാക്‌സിൻ ലഭിക്കും. പഠനത്തിൽ 36 നവജാതശിശുക്കൾക്ക് കോവിഡ് -19 നെ പ്രതിരോധിക്കാൻ ആന്റിബോഡികൾ ഉണ്ടെന്ന് കണ്ടെത്തി. ഇവരുടെ അമ്മമാർ ഫൈസർ Inc.- BioNTech SE അല്ലെങ്കിൽ Moderna Inc- വാക്‌സിനുകളിൽ ഏതെങ്കിലും ഒന്ന് സ്വീകരിച്ചവരാണ്.
ALSO READ: Milk Bath Benefits: കുളിക്കുന്ന വെള്ളത്തിൽ 1 കിണ്ണം പാൽ ചേർക്കു, ഗുണം നിരവധി!
പ്രതിരോധശേഷി ഉണ്ടായിരിക്കുന്നത് അണുബാധയിൽ നിന്നാണോ അതോ വാക്സിനിൽ നിന്നാണോ എന്ന് വേർതിരിച്ചറിയാൻ പൊക്കിൾക്കൊടിയിലെ രക്തത്തിലെ ആന്റിബോഡിയുടെ അളവ് പരിശിധിച്ചായിരുന്നു പഠനം. ഇത്തരത്തിലുള്ള ആദ്യത്തെ പഠനം ആയിരുന്നു ഇത്.
ALSO READ: Benefits of Beetroot: കുട്ടികളുടെ ബുദ്ധിക്കും ആരോഗ്യത്തിനും ഉത്തമം ബീറ്റ്‌റൂട്ട്
ഗർഭാവസ്ഥയിൽ കൂടുതൽ സ്ത്രീകൾ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ഈ പഠനം സഹായിക്കും. ഗർഭാവസ്ഥയിൽ വാക്സിൻ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്ന തെളിവുകൾ ലഭിച്ചിട്ടും 18 മുതൽ 49 വയസ്സുവരെയുള്ള ഗർഭിണികളിൽ 30% പേർക്ക് മാത്രമാണ് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ളത്.
ALSO READ: Digestion Tips: ദഹനം ശരിയായി നിലനിർത്താൻ ചെയ്യേണ്ടതും, അരുതാത്തതും?
സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ഈ വര്ഷം സെപ്തംബര് 11 വരെയുള്ള കണക്കാണിത്. എന്നാൽ വളരെ പരിമിതമായ ആളുകളെ മാത്രമാണ് ഇപ്പോൾ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പഠനത്തിന് കൂടുതൽ തെളുവുകൾ ലഭിക്കാൻ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പഠനം വിപുലീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.