Benefits of Beetroot: കുട്ടികളുടെ ബുദ്ധിക്കും ആരോഗ്യത്തിനും ഉത്തമം ബീറ്റ്‌റൂട്ട്

കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് ഏറെ വിഷമം പിടിച്ച കാര്യമാണ്. അവര്‍ക്ക് ഇഷ്ടപ്പെട്ട രുചിയുള്ള ഭക്ഷണത്തോടാണ് കുട്ടികള്‍ക്ക് പ്രിയം.  

Written by - Zee Malayalam News Desk | Last Updated : Sep 22, 2021, 12:28 AM IST
  • കുട്ടികള്‍ക്ക് എപ്പോഴും പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെയാകണം നല്‍കേണ്ടത്.
  • വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് എല്ലാത്തരത്തിലുള്ള പോഷക പദാര്‍ത്ഥങ്ങളും അനിവാര്യമാണ്.
Benefits of Beetroot: കുട്ടികളുടെ ബുദ്ധിക്കും ആരോഗ്യത്തിനും ഉത്തമം  ബീറ്റ്‌റൂട്ട്

Health Beneforts of Beetroot: കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് ഏറെ വിഷമം പിടിച്ച കാര്യമാണ്. അവര്‍ക്ക് ഇഷ്ടപ്പെട്ട രുചിയുള്ള ഭക്ഷണത്തോടാണ് കുട്ടികള്‍ക്ക് പ്രിയം.  

എന്നാല്‍,   കുട്ടികള്‍ക്ക് എപ്പോഴും പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെയാകണം നല്‍കേണ്ടത്.  കാരണം,  വളരുന്ന പ്രായത്തില്‍   കുട്ടികള്‍ക്ക്  എല്ലാത്തരത്തിലുള്ള പോഷക പദാര്‍ത്ഥങ്ങളും  അനിവാര്യമാണ്.  

കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട് (Beetroot). ബുദ്ധിയും ആരോഗ്യവും ഉണര്‍വും പ്രദാനം ചെയ്യാന്‍ ഉത്തമമാണ് ബീറ്റ്‌റൂട്ട്. കുട്ടികളിലെ വിളര്‍ച്ച തടയുന്നതിനും  ബീറ്റ്‌റൂട്ട് സഹായിക്കുന്നു.  ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിയ്ക്കുന്ന അയണ്‍ ആണ് വിളര്‍ച്ച തടയുന്നത്.  

ബീറ്റ്‌റൂട്ടില്‍ വിറ്റാമിന്‍ എ, ബി, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്.  ഇരുമ്പ്,  മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളുടെ കലവറ കൂടിയാണ് ബീറ്റ്‌റൂട്ട് .  ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം മികച്ചതാണ് ബീറ്റ്റൂട്ട്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ബീറ്റ്റൂട്ട് തയ്യാറാക്കി നല്‍കാവുന്നതാണ്.

ബീറ്റ്‌റൂട്ട് കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്.  കുട്ടികള്‍ക്ക് ബീറ്റ്‌റൂട്ട് സൂപ്പായോ ജ്യൂസായോ സാലഡായോ നല്‍കാം. ഇത് കുട്ടികളില്‍ ഉപാപചയപ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

Also Read: 105 കിലോയില്‍നിന്നും 65 കിലോയിലേയ്ക്ക്...!! ലിസെല്ലെ റെമോ ഡിസൂസയുടെ മേക്കോവറിനെ പ്രശംസിച്ച് സൈബര്‍ ലോകം...

ബീറ്റ്റൂട്ടില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്‍റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.  കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News