​ദിവസവും പലതരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അവയിൽ നമ്മെ ചിന്തിപ്പിക്കുന്നതും, കൗതുകം നിറഞ്ഞതും, അറപ്പ് ഉളവാക്കുന്നതും, അമ്പരപ്പ് ഉണ്ടാക്കുന്നതും എല്ലാം ഉൾപ്പെടും. അത്തരത്തിൽ അമ്പരപ്പിക്കുന്നതും കൗതുകം തോന്നിക്കുന്നതുമായ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നമ്മൾ പഠിച്ചു വന്നൊരു ആഹാര ശൃംഖലയുണ്ട്. അതെല്ലാം ഈ വീ‍ഡിയോ കാണുന്നതോടെ തെറ്റാണെന്ന് തോന്നി പോകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഹാരശൃംഖലയിൽ തവളയെ തിന്നുന്നത് പാമ്പ് എന്നാണ് സ്കൂളിൽ പഠിച്ചത്. എന്നാൽ അതൊക്കെ പണ്ടത്തെ കാലമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു വിഡിയോ. ജീവനുള്ള പാമ്പിനെ തവള വിഴുങ്ങുന്ന ദൃശ്യങ്ങൾ ആളുകളെ അമ്പരിപ്പിച്ചിരിക്കുകയാണ്. വിശന്നാൽ നമ്മൾ നമ്മളെല്ലാതാകും എന്ന പോലെ ജീവികളും ഏതറ്റംവരെയും പോകുമെന്ന് തെളിയിക്കുന്നതാണ് ഇത്. 


 



നല്ല നീളമുള്ള പാമ്പിന്റെ വാൽഭാഗമാണ് തവള ആദ്യം തന്റെ വായ്ക്കുള്ളിലാക്കിയത്. പാമ്പിനെ തിരിഞ്ഞുകൊത്താൻ അവസരം കൊടുക്കാത്ത വിധമാണ് തവളയുടെ അതിനെ പിടിച്ചിരിക്കുന്നത്. പാമ്പ് ഇഴഞ്ഞുനീങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും തവള വിടാൻ തയാറാകുന്നില്ല. പാമ്പിന്റെ ശരീരം പകുതി അകത്താക്കിയപ്പോഴേക്കും തവളയുടെ വയർ വീർത്ത നിലയിലായി. 


എങ്കിലും പിന്മാറാൻ തയാറായില്ല. ഒടുവിൽ മുഴുവൻ പാമ്പിനെയും തവള വിഴുങ്ങുന്നത് വിഡിയോയിൽ കാണാം. പഴയ വിഡിയോ ആണെങ്കിലും ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണിതെന്ന് പറഞ്ഞ് നിരവധിപ്പേർ ഷെയർ ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.