ജ്യോതിഷ പ്രകാരം വ്യാഴവും സൂര്യനും വളരെ പ്രാധാന്യം അർഹിക്കുന്ന ഗ്രഹങ്ങളാണ്.
സൂര്യൻ എല്ലാ മാസവും രാശിമാറുന്ന ഗ്രഹമാണ്. വ്യാഴം 12 വർഷത്തിന് ശേഷം രാശിമാറുകയാണ്. സൂര്യൻറെയും വ്യാഴത്തിൻറെയും രാശിമാറ്റത്തിലൂടെ ഷഡാഷ്ടക യോഗം രൂപപ്പെടുന്നു. ഇത് നാല് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.
മേടം (Aries): ഈ രാശിക്കാർക്ക് സാമ്പത്തികമായി നേട്ടം ഉണ്ടാകും. ശമ്പള വർധനവ് ഉണ്ടാകും. പുതിയ വാഹനം വാങ്ങാൻ സാധ്യത. കുടുംബപ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
മിഥുനം (Gemini): സമ്പത്തിൽ വർധനവുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബന്ധുക്കൾക്ക് പണം കടമായി കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. പുതിയ ജോലി നോക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭ്യമാകും.
തുലാം (Libra): തുലാം രാശിക്കാർക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകും. സ്വത്ത് വിൽപ്പനയിലൂടെ ലാഭം ഉണ്ടാകും. വലിയ പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിക്കും. വിദേശത്ത് ജോലി നോക്കുന്നവർക്ക് മികച്ച അവസരങ്ങൾ കൈവരും. ജീവിതത്തിൽ സന്തോഷവും സമാധാനവും കൈവരും.
മകരം (Capricorn): മകരം രാശിക്കാർക്ക് സാമ്പത്തികമായി ഉയർച്ചയുണ്ടാകും. ആഗ്രഹിച്ച രീതിയിലുള്ള മികച്ച ജീവിതം ഇവർക്ക് ലഭിക്കും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)