Viral Video: കനത്തമഴയിലും കാറ്റിലും കുഴിയിൽ അകപ്പെട്ട് ആനയും കുഞ്ഞും; രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ വൈറൽ
Mother Elephant And Calf Video: അമ്മയാനയെ ഏറെ നേരത്തെ കഠിനപരിശ്രമത്തിലൂടെ പുറത്തെടുത്തു. കുട്ടിയാനയെ പുറത്തെത്തിക്കാൻ പിന്നെയും പരിശ്രമിക്കേണ്ടി വന്നു.
വൈറൽ വീഡിയോ: തായ്‌ലൻഡിലെ നഖോൺ നയോക്ക് പ്രവിശ്യയിൽ, കൊടുങ്കാറ്റിൽ പുല്ലും ചെളിയും നിറഞ്ഞ ഏഴ് അടി താഴ്ചയുള്ള കുഴിയിൽ ആനയും കുട്ടിയും വീണു. കുഴിയിൽ അകപ്പെട്ട ആനകളുടെ ദൃശ്യം ഹൃദയഭേദകമാണ്. എന്നാൽ, മൃഗഡോക്ടർമാർ രക്ഷാപ്രവർത്തനത്തിനെത്തി അമ്മ ആനയെ പുറത്തെത്തിച്ചു.
കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമായെങ്കിലും, അവർ അമ്മയാനയെ കഠിനപരിശ്രമത്തിലൂടെ പുറത്തെടുത്തു. എന്നാൽ, കുട്ടിയാനയെ എടുക്കാൻ പിന്നെയും ഏറെ നേരം പരിശ്രമിക്കേണ്ടി വന്നു. ദി ഫിഗൻ എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചത്. “അവർ അമ്മ ആനയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി, അമ്മ ആനയിൽ സിപിആർ നടത്തി. അവർ അത്ഭുതകരമായ ആളുകളാണ്. ദൈവം അവരെ അനുഗ്രഹിക്കട്ടെ“ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. 7,99,000 പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. നാലായിരത്തിലധികം റീ ട്വീറ്റുകളും 20,900 ലൈക്കുകളും 425 കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.
നിരവധി പേരാണ് രക്ഷാപ്രവർത്തകരുടെ കഠിനാധ്വാനത്തെ പ്രശംസിച്ചത്. “ഈ വർഷം ഞാൻ കണ്ട ഏറ്റവും മികച്ച വീഡിയോ! മനുഷ്യത്വം പങ്കുവച്ചതിന് നന്ദി“ ഒരു ഉപയോക്താവ് എഴുതി. രക്ഷാപ്രവർത്തകരുടെ കഠിനാധ്വാനം ഫലം കണ്ടു. ഇത്തരം നല്ല കാഴ്ചകൾ മനസ്സിന് സന്തോഷം പകരുന്നുവെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...