വാഷിങ്ടൺ ഡിസി : യുസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണിന്റെ (Pentagon) സുരക്ഷ മേഖലയിലേക്ക് കടന്ന കോഴിയെ പിടികൂടി. അമേരിക്കയിലെ അതീവ സുരക്ഷ മേഖലയാണ് പെന്റഗണിലേക്ക് സുരക്ഷയെ മറികടന്ന് പ്രവേശിച്ച കോഴിയെ കസ്റ്റഡിയിൽ എടുത്തു എന്ന് പ്രദേശിക മൃഗ സംരക്ഷണ സംഘടന പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാണാതായ കോഴിയെ ജനുവരി 31ന് യുഎസ് പ്രതിരോധ വകുപ്പ് ആസ്ഥാനത്ത് വെച്ച് കണ്ടെത്തിയെന്നാണ് വിർജീനിയയിലെ അർലിങ്ടൺ മൃഗ സംരക്ഷണ സംഘടന സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ശേഷം പിടികൂടിയെ കോഴിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 


ALSO READ : Viral Video: കരടിയുടെ മുന്നിലേയ്ക്ക് സ്വന്തം കുഞ്ഞിനെ എറിഞ്ഞ് യുവതി, പിന്നീട് സംഭവിച്ചത് അത്ഭുതം മാത്രം..!! വീഡിയോ കണ്ട് ഞെട്ടി ലോകം



അതേസമയം കൂടുതൽ സുരക്ഷ പ്രശ്നങ്ങൾ മുൻ നിർത്തി പെന്റഗണിന്റെ ഏത് ഭാഗത്ത് നിന്നാണ് കോഴിയെ പിടികൂടിയതെന്ന് പുറത്ത് പറയാനാകില്ലയെന്ന് സംഘടനയുടെ വക്താവ് ചെൽസി ജോൺസ് വ്യക്തമാക്കി. എന്നാൽ കോഴി എങ്ങനെ പെന്റഗൺ ആസ്ഥാനത്ത് എത്തിയതെന്ന് ഇപ്പോഴും തങ്ങൾക്ക് വിചിത്രമാണെന്നും ചെൽസി പറഞ്ഞു. 



ബ്രൗൺ നിറത്തിലുള്ള റോഹ്ഡ് ഐലൻഡ് റെഡ് ഇനത്തിൽ പെട്ട കോഴിയാണ് പെന്റഗൺ ആസ്ഥാനത്തേക്ക് പ്രവേശിച്ചത്. കോഴിയുടെ പേര് ഹെനി പെന്നി എന്നാണ്. കൂടാതെ കോഴിയെ പരിചരിക്കാനും മറ്റ് ആവശ്യങ്ങൾക്കും പ്രത്യേക ഒരു സംഘത്തെ നിയമിച്ചു എന്നും സംഘടനയുടെ വക്താവ് അറിയിച്ചു. 


ALSO READ : Viral Video: പൂച്ചയുടെ കവിളില്‍ പിടി മുറുക്കി എലി..!! വേദനകൊണ്ട് നിലവിളിച്ച് പൂച്ച... വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ



ഹെനി പെന്നിയെ ദത്തെടുക്കാൻ നിരവധി പേർ സമീപിച്ചു. എന്നാൽ കോഴിയെ വളർത്താൻ തങ്ങളുടെ സംഘടനയിലെ തന്നെ ഒരാളെ ഏൽപ്പിച്ചെന്നും ജോൺസ് പറഞ്ഞു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.