Viral Video: പൂച്ചയുടെ കവിളില്‍ പിടി മുറുക്കി എലി..!! വേദനകൊണ്ട് നിലവിളിച്ച് പൂച്ച... വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

രസകരമായ വീഡിയോകളാണ്  സോഷ്യല്‍ മീഡിയയില്‍ അനുദിനം എത്തുന്നത്‌.  അതിശയിപ്പിക്കുന്ന ചില വീഡിയോകള്‍ നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്യാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 31, 2022, 02:35 PM IST
  • പൂച്ചയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് എലി. പൂച്ച അടുത്തുണ്ട് എന്നറിഞ്ഞാല്‍ എലികള്‍ മാളത്തില്‍ നിന്നും പുറത്തിറങ്ങില്ല.
  • എന്നാല്‍, ഇവിടെ സംഭവിച്ചത് മറിച്ചാണ്, തന്നെ പിടികൂടാന്‍ വന്ന പൂച്ചയുടെ കവിളില്‍ പിടി മുറുക്കിയിരിയ്ക്കുകയാണ് എലി...!!
Viral Video: പൂച്ചയുടെ കവിളില്‍ പിടി മുറുക്കി എലി..!! വേദനകൊണ്ട് നിലവിളിച്ച് പൂച്ച... വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

Cat and Rat Fight Video: രസകരമായ വീഡിയോകളാണ്  സോഷ്യല്‍ മീഡിയയില്‍ അനുദിനം എത്തുന്നത്‌.  അതിശയിപ്പിക്കുന്ന ചില വീഡിയോകള്‍ നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്യാറുണ്ട്.

അത്തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 

പൂച്ചയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് എലി.  പൂച്ച അടുത്തുണ്ട് എന്നറിഞ്ഞാല്‍ എലികള്‍ മാളത്തില്‍ നിന്നും  പുറത്തിറങ്ങില്ല. എന്നാല്‍, ഇവിടെ സംഭവിച്ചത് മറിച്ചാണ്, തന്നെ പിടികൂടാന്‍ വന്ന പൂച്ചയുടെ കവിളില്‍ പിടി മുറുക്കിയിരിയ്ക്കുകയാണ് എലി...!! 

Also Read: Viral Video: മരക്കൊമ്പില്‍ ഊഞ്ഞാലാടി ഉല്ലസിക്കുന്ന മൂര്‍ഖന്‍ പാമ്പുകള്‍...!! വീഡിയോ വൈറല്‍

വീഡിയോ കാണാം :-

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by طبیعت (@nature27_12)

എലിയുടെ മൂര്‍ച്ചയേറിയ പല്ലുകള്‍ പൂച്ചയുടെ കവിളില്‍ ആഴ്ന്നിറങ്ങി. വേദന കൊണ്ട് നിലവിളിക്കുന്ന പൂച്ചയെ വീഡിയോയില്‍ കാണാം.  എലിയുടെ പിടിയില്‍ നിന്നും രക്ഷപെടാന്‍ പൂച്ച പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്, എന്നാല്‍, എലിയാകട്ടെ പിടി വിടുന്നില്ല, കാരണം എലിയ്ക്കറിയാം, പിടി വിട്ടാല്‍ താന്‍ പൂച്ചയുടെ വായ്ക്കുള്ളില്‍ എന്ന്...!!  തന്‍റെ ഇരയാകേണ്ട എലിയുടെ പിടിയില്‍ നിന്നും ജീവന്‍ രക്ഷിക്കാന്‍ പാടുപെടുന്ന പൂച്ച സോഷ്യല്‍ മീഡിയയില്‍  വൈറലാണ്.

Also Read: Viral Video: കൂളായി കോണിപ്പടി ഇറങ്ങുന്ന കൊച്ചു മിടുക്കന്‍..!! വീഡിയോ വൈറല്‍

ഒരു തൂണിനിടെ കുടുങ്ങിയിരിയ്ക്കുകയാണ് എലി.  തനിയ്ക്കുള്ള ഇരയെ കണ്ടതോടെ പൂച്ച അതിനെ ആക്രമിക്കാനായി കുതിയ്ക്കുകയാണ്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്.  പൂച്ചയ്ക്ക്  ചിന്തിക്കാന്‍ പോലും കഴിയുന്നതിന് മുന്‍പ് തന്നെ എലി പൂച്ചയുടെ കവിളില്‍ പിടി മുറുക്കി. എലിയുടെ പിടിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന പൂച്ചയുടെ അലര്‍ച്ച വീഡിയോയില്‍ കേള്‍ക്കാം  

Also Read: Viral Video: കുട്ടിക്ക് കളിക്കാൻ കൊടുത്തത് പാമ്പിനെ, വീഡിയോ കണ്ടാൽ ഞെട്ടും!

എലിയും പൂച്ചയും തമ്മിലുള്ള ഈ പോരാട്ടത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി മാറിക്കഴിഞ്ഞു. രസകരമായ ഈ വീഡിയോ നിമിഷനേരം കൊണ്ട് ആയിരക്കണക്കിന്  ആളുകള്‍ കണ്ടു കഴിഞ്ഞു.  എലിയുടെ പ്രവൃത്തിയില്‍ അമ്പരന്ന് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ.  നേച്ചർ27_12 (nature27_12)  എന്ന  ഇൻസ്റ്റാഗ്രാം പേജിൽ  വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News