Viral Video: ക്യാൻസറും തളർത്തിയില്ല, 77-കാരൻ ഐസിൽ സ്കേറ്റിങ്ങ് നൃത്തം ചെയ്തു ഞെട്ടിച്ചു- Video
അദ്ദേഹത്തിന്റെ മകളും ഓൺ ട്രയൽ സിഇഒയുമായ റബേക്ക ബാസ്റ്റ്യനാണ് ഹൃദയസ്പർശിയായ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ലോകത്ത് ഒന്നും നമ്മളെ തളർത്തില്ലെന്നതിന് ഒരു ഉദാഹരണം കൂടി. ട്വിറ്ററിൽ വൈറലായ ഒരു വീഡിയോയെ പറ്റിയാണ് കഥ. പ്രോസ്റ്റേറ്റ് കാൻസറിൻറെ നാലാം ഘട്ടത്തിൽ 77-കാരൻ തന്റെ പരിശീലകനോടൊപ്പം ഐസ് സ്കേറ്റിംഗ് നടത്തുന്നതാണ് വീഡിയോയിൽ.
അദ്ദേഹം വീഡിയോയിൽ മനോഹരമായി നൃത്തം ചെയ്യുകയും വലയത്തിൽ സംഗീതത്തിനൊപ്പം ചുറ്റിക്കറങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ മകളും ഓൺ ട്രയൽ സിഇഒയുമായ റബേക്ക ബാസ്റ്റ്യനാണ് ഹൃദയസ്പർശിയായ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
ALSO READ: Viral Video| ഗംഭീര കല്യാണ പാർട്ടി, ഊഞ്ഞാൽ പൊട്ടി വധുവും വരനും സ്റ്റേജിൽ, നിലവിളികളും ഞെട്ടലും-Watch
”എന്റെ അച്ഛന് 77 വയസ്സുണ്ട്, സ്റ്റേജ് 4 പ്രോസ്റ്റേറ്റ് ക്യാൻസറാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഐസ് സ്കേറ്റിംഗ് പഠിക്കാൻ അദ്ദേഹം തീരുമാനിച്ചു, അദ്ദേഹത്തിൻറെ ആഗ്രഹമായിരുന്നു അത്. മാത്രമല്ല തന്റെ അധ്യാപകനോടൊപ്പം ഈ പ്രകടനം നടത്തി-അവൾ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ച് എഴുതി.
ALSO READ: Viral Video: വയർ കുറയ്ക്കാനുള്ള പരിശ്രമം, ജിമ്മില്‍ ക്രഞ്ചസ് ചെയ്യുന്ന പൂച്ചയുടെ വീഡിയോ വൈറല്‍
ജീവിതത്തിൽ പുതിയ എന്തെങ്കിലും പരീക്ഷിക്കാൻ വൈകിയെന്ന് കരുതുന്നവർ തീർച്ചയായും വീഡിയോ കാണണമെന്ന് റബേക്ക മറ്റുള്ളവരോട് പറയുന്നു. പിതാവിന് 2020 ൽ ആണ് സ്റ്റേജ് 4 പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്, കഴിഞ്ഞ രണ്ടര വർഷമായി ക്രോണിക് ലിംഫറ്റിക് ലുക്കീമിയയുമായി (സിഎൽഎൽ) പോരാടുകയാണ് അദ്ദേഹമെന്നും റെബേക്ക പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...