Viral Video| ഗംഭീര കല്യാണ പാർട്ടി, ഊഞ്ഞാൽ പൊട്ടി വധുവും വരനും സ്റ്റേജിൽ, നിലവിളികളും ഞെട്ടലും-Watch

ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 14, 2021, 11:51 AM IST
  • അതിഥികളും ദമ്പതികളുടെ ബന്ധുക്കളും ഉൾപ്പെടെയുള്ളവർ നിലവിളിച്ച് വേദിയിലേക്ക്
  • റിപ്പോർട്ട് ചെയ്യുന്ന പ്രകാരം വധൂവരന്മാർക്ക് നിസാര പരിക്കേറ്റു
  • സംഭവത്തിന്റെ ഉത്തരവാദിത്തം ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഏറ്റെടുത്തു
Viral Video| ഗംഭീര കല്യാണ പാർട്ടി,  ഊഞ്ഞാൽ പൊട്ടി വധുവും വരനും സ്റ്റേജിൽ, നിലവിളികളും ഞെട്ടലും-Watch

തങ്ങളുടെ കല്യാണം എന്ത് വന്നാലും സൂപ്പറാക്കുകയാണ് ഇപ്പോൾ എല്ലാവരുടെയും ഉദ്ദേശം. ഇതിന് എന്ത് തരം വെറൈറ്റിയും കൊണ്ടു വരാൻ അവരൊക്കെയും ഒരുക്കമാണ്. അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. 

ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രത്യേകം തയ്യറാക്കിയ ഒരു ഫാൻസി ഊഞ്ഞാലിൽ നിന്നാണ് വധൂവരന്മാർ വീണ് പരിക്കേറ്റത്. വീഡിയോയിൽ, വധൂവരന്മാർ ഒരു ഒാവൽ അകൃതിയിലെ പ്രതലത്തിൽ ഇരിക്കുന്നത് കാണാം.

Also ReadIndiGo: കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് തകര്‍പ്പന്‍ ഓഫറുകളുമായി ഇൻഡിഗോ എയർലൈന്‍സ്

ദമ്പതികളെ സ്വാഗതം ചെയ്യാൻ പശ്ചാത്തലത്തിൽ നർത്തകർ നൃത്തം അവതരിപ്പിക്കുന്നുണ്ട്. ഇടയിൽ വേദിയിൽ പടക്കം പൊട്ടിച്ചു. പെട്ടെന്ന്, കയർ/കമ്പി പൊട്ടി ദമ്പതികളെ ഊഞ്ഞാലിൽ നിന്ന് വീഴുന്നു. 12 അടിയോളം ഉയരത്തിൽ നിന്നാണ് ദമ്പതികൾ വേദിയിലേക്ക് വീണത്.

Also ReadViral Video: വയർ കുറയ്ക്കാനുള്ള പരിശ്രമം, ജിമ്മില്‍ ക്രഞ്ചസ് ചെയ്യുന്ന പൂച്ചയുടെ വീഡിയോ വൈറല്‍

ദമ്പതികൾ വീണതോടെ അതിഥികളും ദമ്പതികളുടെ ബന്ധുക്കളും ഉൾപ്പെടെയുള്ളവർ നിലവിളിച്ച് വേദിയിലേക്ക് ഓടാൻ തുടങ്ങുന്നുണ്ട്. ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്ന പ്രകാരം വധൂവരന്മാർക്ക് നിസാര പരിക്കേറ്റു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇവന്റ് മാനേജ്‌മെന്റ് കമ്പനി ദമ്പതികൾക്ക് എല്ലാ സഹായവും നൽകി. വേദിയിലെ എല്ലാം ഒത്തുതീർപ്പായതോടെ, അരമണിക്കൂറിന് ശേഷം നവ ദമ്പതികൾ അവരുടെ വിവാഹ ചടങ്ങുകളിലേക്ക് വീണ്ടും പോയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News