Viral Video : കുടത്തിൽ കല്ലിട്ട് വെള്ളം കുടിച്ച കാക്കയുടെ കഥ എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോൾ ഇതാ കാക്കയെ പോലെ കുടത്തിൽ, അല്ല കാലം മാറിയത് കൊണ്ട് കുപ്പിയിൽ കല്ലിട്ടതിന് ശേഷം വെള്ളം കുടിക്കുന്ന ഒരു കിളിയെ പരിചയപ്പെടാം.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളം കുറവായിരുന്ന കുപ്പിയിലേക്ക് കല്ല് ഇട്ടതിന് ശേഷം വെള്ളം കുടിക്കുന്ന റോബിൻ ബേർഡിന്റെ (മണ്ണാത്തിപ്പുള്ള് എന്ന് മലയാളത്തിൽ പറയും) വീഡിയോയാണ് സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്. ഈ വീഡിയോയുമായി ബന്ധപ്പെട്ട് രണ്ട് തരത്തിലുള്ള ചർച്ചയാണ് നിലവിലുള്ളത്.


ALSO READ : Viral Video : ഇത് കോഴി തന്നെയാണോ? ഒറ്റ പറക്കൽ എത്തിയത് നദിയുടെ മറുകരയിൽ


ചിലർ ഈ പക്ഷി ഊർജ്ജതന്ത്രത്തിൽ വിദഗ്ധയാണെന്നാണ് അഭിപ്രായപ്പെടുന്നത്. മറ്റു ചിലർ പണ്ട് കുടത്തിൽ കല്ലിട്ട് വെള്ളം കുടിച്ച കാക്കയുടെ ബന്ധവാണെന്നാണ് അവകാശപ്പെടുന്നത്. 


രസകരമായിട്ടാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോയുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കുന്നത്. സയൻസ് ആൻഡ് നേച്ചറാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.


ALSO READ : Viral Video: ആകാശത്തൊരു പ്രണയം!! വായുവില്‍ കാലുകള്‍ കോര്‍ത്തിണക്കി ഉല്ലസിക്കുന്ന കഴുകന്മാര്‍, വീഡിയോ വൈറല്‍


വീഡിയോ കാണാം :



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.