Viral Video : ആദ്യരാത്രിയിൽ വരൻ കട്ടിലിൽ കയറി കിടന്നു; വടിയുമായി വധു... പിന്നീട് നടന്നത്
Bride Groom Funny Video : ചൈനീസ് കല്യാണങ്ങളിൽ രസകരമായ സന്ദർഭങ്ങളാണ് ഈ ചടങ്ങുകൾ എന്ന് വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്
സോഷ്യൽ മീഡിയ എന്ന പറയന്നത് ആരെയും വിസ്മയിപ്പിക്കുന്ന ലോകമാണ്. നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതെല്ലാം ഈ വൃച്വൽ ലോകത്തിൽ കാണാൻ സാധിക്കും. നമ്മൾ ഇന്റർനെറ്റിൽ നിന്നും കാണുന്ന വീഡിയോകൾ ചിലപ്പോൾ നമ്മളെ ചിരിപ്പിക്കും ചിലത് നമ്മെ ചിന്തിപ്പിക്കും മറ്റ് ചിലതോ അത്ഭുതപ്പെടുത്തുകയോ ചെയ്യും ചില സന്ദർഭങ്ങളിൽ സങ്കടം വരുത്തുകയും ചെയ്യും. വിവാഹത്തിനോട് അനുബന്ധിച്ചുള്ള വീഡിയോകൾക്ക് ഇന്റർനെറ്റിൽ വലിയ ആരാധകവൃന്ദമാണുള്ളത്. ഇപ്പോൾ രസകരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
നമ്മുടെ രാജ്യത്ത് ഓരോ നാട്ടിലും വിവാഹത്തിന് വിവിധ ആചാരങ്ങളും ചടങ്ങുകളുമാണുള്ളത്. അവയിൽ ചിലത് വളരെ രസകരമാണ്. ഈ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ ചിലപ്പോൾ വധൂവരന്മാരുടെ സഹോദരങ്ങൾ തമ്മിൽ മത്സരവും ചിലപ്പോഴൊക്കെ വധൂവരന്മാരും തമ്മിൽ മത്സരവും വഴക്കും ഉണ്ടാകാറുണ്ട്. ഈ രസകരമായ ആചാരങ്ങളുടെ നിരവധി വീഡിയോകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്.
ALSO READ : Viral Video : ഒന്ന് കവളിൽ തൊട്ടു; പിന്നെ വധുവരന്മാർ തമ്മിൽ പൊരിഞ്ഞ അടി; വീഡിയോ
ഇപ്പോഴിതാ വീണ്ടും അത്തരത്തിലുള്ള ഒരു വീഡിയോ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്. വിവാഹത്തിന് ശേഷം വധുവും വരനും നടത്തുന്ന ഒരു ചടങ്ങിൽ വധു തന്റെ വരനെ അടിക്കാൻ തുടങ്ങുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാൻ വരന് കഴിഞ്ഞില്ല. നിശബ്ദമായി അടി വാങ്ങി കൂട്ടുന്ന വരനെ വീഡിയോയിൽ കാണാൻ സാധിക്കും.
വീഡിയോയിൽ, ഒരു വധു കട്ടിലിൽ കൈയ്യിൽ വടിയുമായി ഇരിക്കുന്നത് കാണാം. വരൻ പെൺകുട്ടിയുടെ സമീപത്ത് കട്ടലിൽ കമിഴ്ന്ന് കിടക്കുന്നുണ്ട്. ആ സമയം മറ്റൊരു പെൺകുട്ടി വരന്റെ പിൻഭാഗത്ത് ബലൂൺ വയ്ക്കുന്നു. ആചാരപ്രകാരം വധു വടി കൊണ്ട് അടിച്ച് ബലൂൺ പൊട്ടിക്കണം. പക്ഷേ, അതിനുമുമ്പ് ബലൂൺ എടുത്താൽ വരനാണ് അടി ലഭിക്കുക. വധു എത്ര ശ്രമിച്ചിട്ടും ബലൂൺ അടിച്ച് പൊട്ടിക്കാൻ സാധിക്കുന്നില്ല. അപ്പോഴെല്ലാം ഓരോ തവണയും വരൻ അടി കിട്ടും. ഇത് കണ്ട് അവിടെയുള്ളവരെല്ലാം ചിരിക്കാൻ തുടങ്ങി.
അതിനിടെ ബലൂൺ ശരിയായി പൊട്ടിക്കാൻ വരൻ വധുവിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അത് സംഭവിക്കാതെ വരുമ്പോഴാണ് അവിടെ തമാശ ഉടലെടുക്കുന്നത്. രസകരമായ ആ വീഡിയോ കാണാം:
aylogyworld എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ തമാശ നിറഞ്ഞ വിവാഹ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന് നെറ്റിസൺസ് പല തരത്തിലുള്ള കമന്റുകളാണ് നൽകുന്നത്. ഇതൊരു ചൈനീസ് വിവാഹ ചടങ്ങാണെന്നാണ് പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ വിവാഹങ്ങളിലും ഈ ചടങ്ങ് നടത്തുന്നത് നല്ലതായിരിക്കുമെന്ന് പലരും തമാശയായി പറഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...