Viral Video : ഒന്ന് കവളിൽ തൊട്ടു; പിന്നെ വധുവരന്മാർ തമ്മിൽ പൊരിഞ്ഞ അടി; വീഡിയോ

Bride Groom Fight Video : വരൻ കവിളിൽ തൊട്ടത് വധുവിന് ഇഷ്ടമായില്ല. തുടർന്നാണ് ഇരവരും തമ്മിൽ വിവാഹം അടിയിൽ കലാശിച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 14, 2023, 04:39 PM IST
  • വരൻ കവിളിൽ സ്പർശിച്ചത് വധുവിന് ഇഷ്ടമായില്ല
  • തുടർന്നാണ് ഇരുവരും കല്യാണ പന്തിൽ അടി കൂടിയത്
  • ഇരുവരും പെരുമാറ്റത്തെ നെറ്റിസൺസ് വിമർശിക്കുകയും ചെയ്തു
  • ഇതിനോടകെ ലക്ഷ കണക്കിന് പേർ ആ വീഡിയോ കണ്ടു കഴിഞ്ഞു
Viral Video : ഒന്ന് കവളിൽ തൊട്ടു; പിന്നെ വധുവരന്മാർ തമ്മിൽ പൊരിഞ്ഞ അടി; വീഡിയോ

കല്യാണം എന്ന പറയുന്നത് ഏതൊരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. അടുത്തിടെ കല്യാണ സദ്യക്കിടെ പപ്പടം വിളമ്പിയില്ല, വിവാഹത്തിന് വിളിച്ചില്ല എന്നിങ്ങിനെ കാരണങ്ങൾ പറഞ്ഞു കൊണ്ട് നിരവധി കൂട്ടയടികൾ നടന്ന സംഭവങ്ങൾ നമ്മുടെ കൊച്ചു കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ ചെറിയ വിഷയങ്ങൾ ഊതി വീർപ്പിച്ച് വലിയ പ്രശ്നങ്ങളായി മാറികയും അത് പിന്നീട് കല്യാണ ദിവസം അത് മുടങ്ങുന്ന സ്ഥിതി വിശേഷമാണുള്ളത്. ഇപ്പോൾ വിവാഹത്തിനിടെ നടക്കുന്ന ഒരു അടി വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. അതും കല്യാണ പന്തലിൽ വധുവും വരനും തമ്മിലാണ് അടി നടക്കുന്നത്

പന്തലിൽ വിവാഹ ചടങ്ങ് നടക്കുന്നതിനിടെയാണ് വധുവും വരനും തമ്മിൽ അടികൂടുന്നത്. സംഭവം ഇത്രയുള്ളൂ, ചടങ്ങിനിടെ വരൻ വധുവിന്റെ കവളിൽ തൊട്ടു. എന്തോ വധുവിന് അത് ഇഷ്ടമായില്ല. വധു തിരിച്ച് വരന്റെ കവളിൽ തോണ്ടി. എന്നാൽ തോണ്ടിലിൽ വധുവിന് തന്റെ ദേഷ്യം അടക്കാൻ സാധിച്ചില്ല. പിന്നീട് വരന്റെ നേർക്ക് വിവാഹ പന്തലിൽ എഴുന്നേറ്റ് ചെല്ലുകയായിരുന്നു.

ALSO READ : Viral Video: വധുവിനെ കണ്ടതും വരന്റെ മനസിൽ ലഡൂ പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ഇരുവരും തമ്മിൽ ചെറിയ ഉന്തു തള്ളുമായി. അതിനിടെ വരനാകാട്ടെ വധുവിനെ പിടിച്ച് തള്ളി മാറ്റുകയും ചെയ്തു. വധു ദാ കിടക്കുന്നു താഴെ. ഇരുവരും അടികൂടുന്നതിനിടെ പിടിച്ച് മാറ്റാൻ സമീപത്തുണ്ടായിരുന്ന ബന്ധുക്കൾ ശ്രമിക്കുന്നുണ്ട്. എന്നാൽ അവരുടം ശ്രമം വിഫലമാകുകയായിരുന്നു. വീഡിയോ കാണാ: 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Join the family!  (@thegushti)

ദി ഗുസ്തി (thegushti) എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവിധി പേരാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നത്. നേപ്പാളി വിവാഹ ചടങ്ങാണ് നടക്കുന്നതെന്ന് വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. അതേസമയം ഇത്രയും പ്രധാനപ്പെട്ട ദിവസം ഇങ്ങനെ പെരുമാറിയതിനെതിരെ നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. വധുവിന്റെ സമ്മതം ഇല്ലാതെയാണോ വിവാഹം നിശ്ചയിച്ചിരിക്കുന്നതെന്ന് ചിലർ കമന്റ് ബോക്സിൽ ചോദിക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News