Viral Video: ജോലി ചെയ്യുന്നത് വീട്ടില്‍ നിന്നായപ്പോള്‍ പലരിലും അലസതയും വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. ശരീരികാധ്വാനം കുറഞ്ഞതോടെ പലരുടെയും  Body weight വര്‍ദ്ധിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യായാമത്തിന് സമയം ഉണ്ട് എങ്കിലും അലസത അനുവദിക്കുന്നില്ല, ആ അവസ്ഥയാണ്‌ പലരുടെയും.  എന്നാല്‍,  ശരിയായ ദിനചര്യയിലേയ്ക്ക് മടങ്ങിവരാന്‍  താത്പര്യമുള്ളവര്‍ക്ക് പ്രചോദനമാകന്ന   ഒരു വീഡിയോ ആണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.   


Also Read: Viral Video: പാമ്പുകള്‍ ഇണചേരുന്നത് കണ്ടിട്ടുണ്ടോ? പ്രണയിക്കുന്ന നാഗങ്ങളുടെ വീഡിയോ വൈറല്‍


ഈ വീഡിയോയിലെ കഥാപാത്രം ഒരു പൂച്ചയാണ്.  പൂച്ച ജിമ്മില്‍  വ്യായാമം ചെയ്യുകയാണ്.  അതെ , നിങ്ങൾ വായിച്ചത് ശരിയാണ്!  തന്‍റെ Figure Maintain ചെയ്യേണ്ടാതിന്‍റെ ആവശ്യം  പൂച്ച മനസിലാക്കിയിരിയ്ക്കുന്നു എന്നാണ് ഈ വീഡിയോ കണ്ടാല്‍ തോന്നുക.   



രസകരമായ ഈ വീഡിയോയിൽ, ഒരു പൂച്ച വയർ കുറയ്ക്കാൻ ജിമ്മിൽ ക്രഞ്ചുകളും സിറ്റ്-അപ്പുകളും ചെയ്യുന്നതായി കാണാം.  മനുഷ്യരെ അനുകരിച്ചുകൊണ്ട് പൂച്ച  ജിമ്മിൽ വർക്ക് ബെഞ്ചിന് സമീപം ക്രഞ്ചുകൾ  നടത്തുകയാണ്.  അതേസമയം,, പശ്ചാത്തലത്തിൽ സംഗീതംവുമുണ്ട്...!!   യഥാര്‍ത്ഥത്തില്‍ പൂച്ച വ്യായാമം ചെയ്ത സമയത്ത് ഉടമ അത്  ക്യാമറയില്‍  പകര്‍ത്തുകയായിരുന്നു. 


Also Read: Viral Video: പെരുമ്പാമ്പിന്റെ വഴി തടഞ്ഞ് പെൺകുട്ടി, ശേഷം സംഭവിച്ചത് കണ്ടാൽ...!


@anu2181 എന്ന ട്വിറ്റർ ഉപയോക്താവ് “Me in My dreams” എന്ന അടിക്കുറിപ്പോടെയാണ്  വീഡിയോ പങ്കിട്ടിരിയ്ക്കുന്നത്. 


ആളുകളെ ഏറെ ചിരിപ്പിക്കുകയും എന്നാല്‍, പ്രചോദനം നല്‍കുകയും ചെയ്യുന്ന ഈ വീഡിയോ  വൈറലായിരിക്കുകയാണ്. നിരവധി ആളുകളാണ് ഈ വീഡിയോ ഉതിനോടകം കണ്ടത്.  രസകരമായ ഇമോജികളും കമന്‍റുകളുമാണ്  സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നല്‍കുന്നത്.  "കിറ്റി ക്യാറ്റിന് മസില്‍ വേണം",  ഒരു   ഉപയോക്താവ് എഴുതി.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.